go

ബലി പെരുന്നാൾ ആഘോഷിച്ചു; ദുരിതാശ്വാസത്തിന് ആഹ്വാനം

kozhikode-balithirunal
മുക്കം താഴക്കോട് ജുമുഅത്ത് പള്ളിയിലെ പെരുന്നാൾ നമസ്കാരത്തിൽ നിന്ന്.
SHARE

മുക്കം ∙ ത്യാഗസ്മരണകളുണർത്തി ബലി പെരുന്നാൾ ആഘോഷിച്ചു. ഈദ്ഗാഹുകളും പള്ളികളും കേന്ദ്രീകരിച്ചു പെരുന്നാൾ നമസ്കാരങ്ങൾ സംഘടിപ്പിച്ചു. ആഘോഷം പരമാവധി ഒഴിവാക്കി ദുരിതാശ്വാസ പ്രവർത്തനങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തി മാതൃകയാകണമെന്നു പള്ളികളിലും ഈദ് ഗാഹുകളിലും നമസ്കാരങ്ങൾക്ക് നേതൃത്വം നൽകിയ ഖാസിമാർ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

മുക്കം താഴക്കോട് ജുമുഅത്ത് പള്ളിയിലെ പെരുന്നാൾ നമസ്കാരത്തിൽ നിന്ന്.
മുക്കം താഴക്കോട് ജുമുഅത്ത് പള്ളിയിലെ പെരുന്നാൾ നമസ്കാരത്തിൽ നിന്ന്.

ബലി പെരുന്നാളിൽ നടത്തേണ്ട ബലി കർമവും കനത്ത മഴകാരണം മിക്ക സ്ഥലങ്ങളിലും മറ്റൊരു ദിവസത്തേക്ക് മാറ്റി. പെരുന്നാൾ നമസ്കാരങ്ങൾക്കു ശേഷം സൗഹൃദവും സാഹോദര്യവും മതസൗഹാർദവും കാത്തുസൂക്ഷിച്ച് ഗൃഹസന്ദർശനങ്ങളും നടത്തി.

∙ മസ്ജിദുൽ സുബ്ഹാന്റെയും സലഫി മസ്ജിദിന്റെയും നേതൃത്വത്തിൽ അഭിലാഷ് ജംക്‌ഷനിലെ നഫ്ന കോംപ്ലക്സിൽ നടത്തിയ ഈദ്ഗാഹിന് റഫീഖ് പൊയിൽക്കര നേതൃത്വം നൽകി. മുക്കം താഴക്കോട് ജുമുഅത്ത് പള്ളിയിലെ പെരുന്നാൾ നമസ്കാരത്തിന് ഖാസി ഹുസ്സൈൻ യമാനി അമ്പലക്കണ്ടിയും ആനയാംകുന്ന് തണ്ണീർപൊയിൽ ജുമുഅത്ത് പള്ളിയിൽ മുസ്തഫ ഫൈസിയും കാരശ്ശേരി മസ്ജിദുൽ ഫാറൂഖിൽ ചിറ്റടി സാലിഹും മുരിങ്ങംപുറായ് പുറായ് ടൗൺ മസ്ജിദിൽ അബ്ദുൽ ഖാദർ സഅദിയും നേതൃത്വം നൽകി. 

∙ നെല്ലിക്കാപറമ്പ് ടൗൺ മസ്ജിദിൽ സലാം സഖാഫി കാവന്നൂരും വലിയപറമ്പ് പള്ളിയിൽ ആരിഫ് ലത്തീഫ് വടക്കുമുറിയും സർക്കാർപറമ്പ് പള്ളിയിൽ മസ്ഈദ് സഖാഫി ഗുഡല്ലൂരും കക്കാട് കുന്നത്ത് പറമ്പ് ജുമുഅത്ത് പള്ളിയിൽ അബ്ദുൽ ഹമീദ് സഖാഫിയും മുക്കം ഇസ്‌ലാമിക് സെന്ററിൽ സുൽഫിക്കർ സഖാഫിയും വല്ലത്തായ്പാറ പള്ളിയിൽ മുബഷിർ സഖാഫിയും കാരമൂല പള്ളിയി‍ൽ അബ്ദുൽ സലാം സഖാഫിയും തേക്കുംകുറ്റി ടൗൺ പള്ളിയിൽ ഉമർ സഖാഫി മങ്ങാടും ചേന്ദമംഗല്ലൂർ ഒതയമംഗലം ജുമുഅത്ത് പള്ളിയിൽ കെ.സി.അബ്ദുൽ ലത്തീഫും കൊടിയത്തൂരിൽ ഖാസി എം.എ.അബ്ദുസ്സലാമും നേതൃത്വം നൽകി.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama