go

വഴിയിൽ കാത്തുനിന്നത് വെറുതെയായില്ല; രാഹുൽ കാറിൽ നിന്ന് ഇറങ്ങിവന്നു

kozhikode-kunnamangalam-rahul
വയനാട്ടിലേക്കുള്ള യാത്രാ മധ്യേ കാർ നിർത്തി രാഹുൽ ഗാന്ധി പന്തീർപാടത്ത് കാത്തു നിന്ന യുഡിഎഫ് പ്രവർത്തകർക്ക് ഇടയിലേക്ക് ഇറങ്ങി ഹസ്തദാനം ചെയ്യുന്നു.
SHARE

കുന്നമംഗലം ∙ വയനാട്ടിലേക്കുള്ള യാത്രാമധ്യേ, കാത്തു നിന്ന നാട്ടുകാർക്ക് ഇടയിലേക്ക് ഇറങ്ങി ചെന്ന് രാഹുൽ ഗാന്ധി സുരക്ഷാ ഉദ്യോഗസ്ഥരെയും പൊലീസിനെയും അമ്പരപ്പിച്ചു. ഇന്നലെ രാവിലെ പന്തീർപാടത്താണ് രാഹുൽ ഗാന്ധി കടന്നു പോകുന്ന വിവരം ലഭിച്ചതിനെ തുടർന്നു യുഡിഎഫ് പ്രവർത്തകരും നാട്ടുകാരും പെരുന്നാൾ നമസ്കാരം കഴിഞ്ഞു പള്ളിയിൽ നിന്ന് ഇറങ്ങിയ ആളുകളും കാത്തു നിന്നത്.

കാറിൽ നിന്ന് ഇറങ്ങിയ രാഹുൽ ഗാന്ധി കാത്തു നിന്നവർക്കു നേരെ കൈവീശി അഭിവാദ്യം ചെയ്യുകയും പെരുന്നാൾ ആശംസ നേരുകയും മുസ്‌ലിം ലീഗ് നേതാവ് ഒ.ഹുസൈനെ ഹസ്തദാനം ചെയ്യുകയും ചെയ്തു. ശേഷം കാറിൽ കയറി വയനാട്ടിലേക്കു യാത്ര തുടർന്നു.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama