go

ബെന്നിയുടെ മക്കൾക്ക് വീടു പണിയാൻ കെപിസിസി വക 5 ലക്ഷം

kozhikode-benny
ഉരുൾപൊട്ടലിൽ മരിച്ച വിലങ്ങാട്ടെ കുറ്റിക്കാട്ട് ബെന്നി, ഭാര്യ മേരിക്കുട്ടി, മകൻ അഖിൽ എന്നിവരുടെ കുടുംബാംഗങ്ങളെ കാണാനെത്തിയ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, സെക്രട്ടറി കെ.പ്രവീൺകുമാർ, ഡിസിസി ജന. സെക്രട്ടറി മോഹനൻ പാറക്കടവ് തുടങ്ങിയവർ.
SHARE

നാദാപുരം∙ വിലങ്ങാട്ട് ഉരുൾപൊട്ടലിൽ മരിച്ച കുറ്റിക്കാട്ട് ബെന്നി, ഭാര്യ മേരിക്കുട്ടി, മകൻ അഖിൽ എന്നിവരുടെ കുടുംബത്തിൽ അവശേഷിക്കുന്ന സഹോദരങ്ങളായ അജിൽ, അതുൽ എന്നിവർക്ക് വീടു പണിയുന്നതിന് കെപിസിസി 5 ലക്ഷം രൂപ നൽകുമെന്ന് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു. ബെന്നിയുടെ കുടുംബത്തെ സന്ദർശിച്ച ശേഷമായിരുന്നു പ്രഖ്യാപനം. 18നു ചെക്ക് കുടുംബത്തിനു കൈമാറും. ബെന്നിയുടെ 2 മക്കൾ സ്ഥലത്തില്ലാതിരുന്നതിനാലാണ് രക്ഷപ്പെട്ടത്. എല്ലാ  വീട്ടുസാധനങ്ങളും നശിച്ചു.

കെപിസിസി സെക്രട്ടറി കെ.പ്രവീൺകുമാറൊന്നിച്ചാണ് മുല്ലപ്പള്ളി വിലങ്ങാട്ടെത്തിയത്. പ്രകൃതി ദുരന്തത്തിന് ഇരയായവരെ ആശ്വസിപ്പിച്ചതു കൊണ്ടു മാത്രമായില്ലെന്നും ഇവരുടെ പുനരധിവാസം സർക്കാരിന്റെ ബാധ്യതയാണെന്നും മുല്ലപ്പള്ളി പറഞ്ഞു. കോടികളുടെ നാശനഷ്ടമാണ് വിലങ്ങാട്ട് ഉണ്ടായിരിക്കുന്നത്. ഇവിടെ പുനരുദ്ധരിക്കാൻ പ്രത്യേക പദ്ധതി സർക്കാർ തയാറാക്കണം. ഒരു മാനദണ്ഡവുമില്ലാതെ നടത്തുന്ന ഖനനം ഈ മേഖലയെ നാശത്തിലേക്കാണ് നയിക്കുന്നത്. ഉരുൾപൊട്ടലുണ്ടായ സ്ഥലവും ക്യാംപുകളിൽ കഴിയുന്നവരെയും തകർന്ന വീടുകളും പാലൂർ റോഡും മുല്ലപ്പള്ളി സന്ദർശിച്ചു.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama