go

ജാസിർ ഇവിടെ സന്തോഷത്തിലാണ്

kozhikode-jazir
ജാസിർ ക്യാംപിൽ
SHARE

കോഴിക്കോട്∙ ‘‘എനിക്ക് വീട്ടിലേക്ക് തിരിച്ചുപോവണ്ട. ഇവിടെ നല്ല രസമാണ്. കളിക്കാൻ ഇഷ്ടം പോലെ കൂട്ടുകാരുണ്ട്.’’ ദുരിതാശ്വാസ ക്യാംപിൽ മുഹമ്മദ് ജാസിർ എന്ന ആറുവയസുകാരൻ സന്തോഷത്തിലാണ്. ജന്മനാ അരയ്ക്കുതാഴെ തളർന്ന് കിടപ്പിലാണ് നല്ലളം ബസാർ കീഴ്‌വനപ്പാടത്തെ ജാസ്മിന്റെ മകൻ ജാസിർ. ആറു വയസായിട്ടും സ്കൂളിൽ പോവാൻ കഴിഞ്ഞിട്ടില്ല.  വീടു വെള്ളത്തിലായതോടെയാണ് ജാസിറിനെയും ഉമ്മൂമ്മ പാത്തുമ്മാബിയെയും കൊണ്ട് ജാസ്മിൻ ക്യാംപിലേക്ക് താമസം മാറിയത്.

ജാസ്മിൻ ജോലിക്കുപോയാണ് കുടുംബം പുലർത്തിയിരുന്നത്. എഴുന്നേറ്റ് ശുചിമുറിയിൽ പോവാൻ കഴിയാത്തതിനാൽ ജാസിറിന് ദിവസവും എട്ടോളം പാഡുകൾ വേണം. പാത്തുമ്മാബിയാണ് ജാസിറിനെ ശ്രദ്ധിച്ചിരുന്നത്. എന്നാൽ പാത്തുമ്മാബി രോഗബാധിത ആയതോടെ ജാസ്മിന് ജോലിക്കുപോവാൻ കഴിയാതായി.

ക്യാംപിൽ കണ്ടുമുട്ടിയ റോഷനും ഷഹനുമൊപ്പം  മൊബൈലിൽ കളിച്ചും തമാശകൾ പറഞ്ഞും ജാസിർ ഹാപ്പിയാണ്. പ്രളയജലമിറങ്ങിയ വീട്ടിലേക്ക് തിരികെയെത്തുമ്പോൾ ജാസിറിനെ കാത്തിരിക്കുന്നത് ഏകാന്തതയാണ്. അതുകൊണ്ടാണ് അവൻ ക്യാംപ് പിരിച്ചവിടരുതേയെന്ന് ആഗ്രഹിക്കുന്നത്.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama