go

വീട് വൃത്തിയാക്കാൻ നാട്ടുകൂട്ടായ്മകൾ

kozhikode-amminjanath
ഫാറൂഖ് കോളജ് അമ്മിഞ്ഞാത്ത് കടവ്–അത്യോളിൽ താഴം റോഡിൽ അടിഞ്ഞ ചെളി നീക്കം ചെയ്യുന്ന നാട്ടുകാർ.
SHARE

രാമനാട്ടുകര ∙ വെള്ളപ്പൊക്കത്തിൽ ചെളിയും ചവറും നിറഞ്ഞ വീടുകൾ വാസയോഗ്യമാക്കാൻ നാട് ഒന്നിച്ചു. റെസ്ക്യൂ വൊളന്റിയർമാർ, റസിഡന്റ്സ് കോ–ഓർഡിനേഷൻ കമ്മിറ്റി, യുവജന സംഘടനകൾ, സന്നദ്ധ സേവകർ, എൻഎസ്എസ്, എസ്പിസി വൊളന്റിയർമാർ എന്നിവർ രംഗത്തിറങ്ങിയതോടെ ഒട്ടേറെ വീടുകൾ ശുചീകരിക്കാനായി. 

തീരദേശത്തെ പല വീടുകളുടെയും മുറ്റത്തു ഒന്നര അടി വരെ ഉയരത്തിൽ ചെളി വ്യാപിച്ചിരുന്നു. ഇത്തരം വീടുകൾ വൃത്തിയാക്കാൻ ഏറെ പണിപെടേണ്ടി വന്നു. ക്യാംപുകളിൽ നിന്നു അനുവദിച്ചതിനു പുറമേ സുമനസ്ക്കരുടെ സഹായത്താലും‍ ഇവർക്കു ശുചീകരണ സാമഗ്രികൾ ലഭിച്ചു. ഇതു ദൗത്യം എളുപ്പമാക്കാൻ സഹായകമായി. 

എന്നാൽ ആവശ്യത്തിനു വെള്ളം കിട്ടാതിരുന്നതു ചിലയിടങ്ങളിൽ തിരിച്ചടിയായി. ചെളി കെട്ടി നിന്ന വീടുകൾക്കു പുറമേ റോഡുകൾ, കിണറുകൾ എന്നിവയും വൃത്തിയാക്കി. ദുരിതാശ്വാസ ക്യാംപുകളിൽ കഴി‍ഞ്ഞ കുടുംബങ്ങൾ തിരിച്ചെത്തിയും വീട് വൃത്തിയാക്കുന്നുണ്ട്. 

നഗരസഭയിൽ 300 വീടുകളാണ് ഇന്നലെ ശുചീകരിച്ചത്. ചേലേമ്പ്ര എൻഎൻഎം എച്ച്എസ്എസ്, സേവാമന്ദിരം പോസ്റ്റ് ബേസിക് എച്ച്എസ്എസ്, ഫാറൂഖ് കോളജ് ഫാറൂഖ് എച്ച്എസ്എസ് എന്നിവിടങ്ങളിലെ എൻഎസ്എസ് വൊളന്റിയർമാർ, സ്കൗട്ട് ആൻഡ് ഗൈഡ്സ്, രാമനാട്ടുകര മുനിസിപ്പൽ റസിഡന്റ്സ് കോഓർഡിനേഷൻ കമ്മിറ്റിയും സജീവമായി രംഗത്തുണ്ടായി.

ശുചീകരണത്തിനു റസിഡന്റ്സ് കോഓർഡിനേഷൻ സെക്രട്ടറി കെ.സി.രവീന്ദ്രനാഥൻ, എൻഎസ്എസ് പ്രോഗ്രാം ഓഫിസർമാരായ സി.പി.ബാലകൃഷ്ണൻ, വി.എസ്.വിജിൻ, ശ്വേത അരവിന്ദ്, സി.സതീശൻ തുടങ്ങിയവർ നേതൃത്വം നൽകി.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama