go

പല സംഘങ്ങൾ, ഒരു ലക്ഷ്യം

kozhikode-flood-help
ഡെല്‍റ്റ സ്‌ക്വാഡ് രക്ഷാപ്രവര്‍ത്തനം നടത്തുന്നു
SHARE

കോഴിക്കോട് ∙ പ്രളയം ബാധിച്ച സ്ഥലങ്ങളിൽ ശുചീകരണദൗത്യവുമായി കുടുംബശ്രീ പിങ്ക് അലർട്ട് അംഗങ്ങൾ. കണ്ണാടിക്കൽ, ചെലവൂർ, മൂഴിക്കൽ, ചെറുവട്ടുവയൽ, പുതിയങ്ങാടി, നല്ലളം, പയ്യാനയ്ക്കൽ തുടങ്ങിയ സ്ഥലങ്ങളിലാണു 60 പിങ്ക് അലർട്ട് അംഗങ്ങളും കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങളും ശുചീകരണം നടത്തിയത്. വെള്ളം ഇറങ്ങിയ പ്രദേശത്തുള്ള മാലിന്യം എടുത്തു മാറ്റുക, കെട്ടിടങ്ങൾ കഴുകി വൃത്തിയാക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണു നടത്തുന്നത്.

kozhikode-flood-help-
പിങ്ക് അലർട്ട് അംഗങ്ങൾ ശുചീകരണം നടത്തുന്നു'.

കുടുംബശ്രീ സാന്ത്വനം കെയർ പ്രവർത്തകർ ക്യാംപുകളിലെത്തി ആരോഗ്യ പരിശോധന നടത്തി. ക്യാംപുകൾ സമാപിച്ച ശേഷം കുടുംബശ്രീയും യുഎസ്പിഎഫ് ഫൗണ്ടേഷനും ‘വീ ആർ വിത്ത് യു’ സംഘടനയും ചേർന്നു തീരദേശത്തും എസ്‌സി കോളനികളും കേന്ദ്രീകരിച്ചു പ്രവർത്തനം നടത്തുമെന്നു കുടുംബശ്രീ പ്രോജക്ട് ഓഫിസർ എം.വി.റംസി ഇസ്മായിൽ പറഞ്ഞു.

ഡെൽറ്റ സ്‌ക്വാഡ്്

കേന്ദ്രസേനകൾ കൂടാതെ ജില്ലയിലെ രക്ഷാപ്രവർത്തനങ്ങളിൽ കോയമ്പത്തൂരിൽനിന്നുള്ള ഡെൽറ്റാ സ്‌ക്വാഡും പ്രധാന പങ്ക് വഹിച്ചു. സെർച് ആൻഡ് റസ്‌ക്യു ഓപ്പറേഷനിലും അണ്ടർ വാട്ടർ ഡൈവിങിലും വിദഗ്ധപരിശീലനം ലഭിച്ച 9 അംഗ സംഘമാണു ലെഫ്റ്റനന്റ് ഇസാന്റെ നേതൃത്വത്തിൽ എത്തിയത്. മാവൂർ, പൂവാട്ടുപറമ്പ്, കൽപള്ളി, ചെറൂപ്പ എന്നിവിടങ്ങളിൽ രക്ഷാ പ്രവർത്തനം നടത്തി. 40 ദിവസം പ്രായമുള്ള കുഞ്ഞുൾപ്പെടെ ഒട്ടേറെപ്പേരെ ഇവർ രക്ഷപ്പെടുത്തി. ബോട്ടിൽ സഞ്ചരിച്ചും വെള്ളത്തിൽ നടന്നുമായിരുന്നു രക്ഷാപ്രവർത്തനം. 

 എൻഎസ്എസ് ടീം

കുണ്ടൂപ്പറമ്പ്, പുതിയങ്ങാടി ക്യാംപുകളിൽ സഹായങ്ങളുമായി ഈസ്റ്റ്ഹിൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വൊളന്റിയർമാർ എത്തി. സ്വരൂപിച്ച തുകയും ഭക്ഷണസാധനങ്ങളും ശുചീകരണ സാമഗ്രികളുമൊക്കെയായി എത്തിയ വൊളന്റിയർമാർ ക്യാംപ് പ്രവർത്തനത്തിലും സഹായിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫിസർ എം.മധുസൂദനനും അജിത്ത്, അംബിക, അഭിഷേക് തുടങ്ങിയവരും നേതൃത്വം നൽകി.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama