go

കുത്തൊഴുക്കിൽ വൻമരങ്ങളും; തീരവാസികൾക്ക് ചാകര

kozhikode-chaliyar
ചാലിയാറിൽ ഒഴുകിയെത്തി ചാലിയം ബീച്ചിൽ അടിഞ്ഞ മരങ്ങൾ നാട്ടുകാർ ശേഖരിച്ചു കൂട്ടിയപ്പോൾ.
SHARE

കടലുണ്ടി ∙ ഉരുൾപൊട്ടൽ മൂലമുണ്ടായ മലവെള്ളപ്പാച്ചിലിനൊപ്പം ചാലിയാറിൽ മരങ്ങൾ ഒഴുകിയെത്തിയത് തീരവാസികൾക്കു ചാകരയായി. വലിയ തടികളും ചെറു കമ്പുകളുമാണ് പുഴയിലൂടെ യഥേഷ്ടം ഒഴുകിയെത്തിയത്. തീരത്തെ താമസക്കാർ ഇവയിൽ ഏറെയും കരയ്ക്കടുപ്പിച്ചു.

 3 ദിവസമായി പുഴയിലൂടെ വൻ മരങ്ങൾ വരെ ഒഴുകി വരുന്നുണ്ട്. ചാലിയാർ തീരത്തും ചാലിയം പുലിമുട്ടിനു സമീപത്തും ഉള്ളവർക്കാണ് മരങ്ങൾ ലഭിച്ചത്. വിറകു കൊള്ളികൾ മുതൽ പണിത്തരത്തിനു പറ്റിയ വലിയ തടി വരെ ഒഴുകിയെത്തി.

പുലിമുട്ട് ഭാഗത്തുള്ളവർക്കാണ് കൂടുതൽ മരങ്ങൾ ലഭിച്ചത്. പുഴയോരത്തെ വീട്ടുകാരിൽ പലരും ഇവ ശേഖരിക്കുന്നുണ്ട്.  ഉരുൾപൊട്ടലുണ്ടായ നിലമ്പൂർ ഭാഗത്തു നിന്നാണ് വലിയ മരങ്ങൾ ഒഴുകിയെത്തിയത്. ഒപ്പം ചാലിയാർ തീരദേശത്തെ ഈർച്ച മില്ലുകളിൽ നിന്നു തേക്ക് ഉൾപ്പെടെയുള്ള മരങ്ങൾ ഒഴുകി എത്തിയിട്ടുണ്ട്.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama