go

കാറ്റിൽ മരം വീണ് പൊലീസ് ക്വാർട്ടേഴ്സ് തകർന്നു

kozhikode-police
കോടഞ്ചേരി പൊലീസ് സ്റ്റേഷൻ ക്വാർട്ടേഴ്സ് കാറ്റിൽ മരംവീണു തകർന്ന നിലയിൽ.
SHARE

കോടഞ്ചേരി‌∙ ശക്തമായ കാറ്റിലും മഴയിലും കോടഞ്ചേരി പൊലീസ് സ്റ്റേഷൻ ക്വാർട്ടേഴ്സ് തകർന്നു. ക്വാർട്ടേഴ്സിലുണ്ടായിരുന്ന കുടുംബാംഗങ്ങൾ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. മുറമ്പാത്തി കർമസേനാംഗങ്ങൾ എത്തി രാത്രി മരങ്ങൾ മുറിച്ചുമാറ്റി. മുക്കത്ത് നിന്നുള്ള അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി.  കഴിഞ്ഞ ദിവസം ക്വാർട്ടേഴ്സിലെ വൻ മരം കാറ്റിൽ കടപുഴകി കോടഞ്ചേരി - തെയ്യപ്പാറ റോഡിലെ ഗതാഗതം തടസ്സപ്പെട്ടു. ഈ റൂട്ടിലെ 3 വൈദ്യുതത്തൂണുകളും തക‌ർന്നു. പൊലീസ് സ്റ്റേഷൻ വളപ്പിലെ വൻമരങ്ങൾ വീഴാറായ നിലയിലാണ്. 

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama