go

വീടൊരുക്കം

kozhikode-thangattu
തടങ്ങാട്ടുവയൽ സ്വദേശി സുരേഷ് തന്റെ വീട്ടിൽ നിന്നു ചെളിയും വെള്ളവും നീക്കം ചെയ്യുന്നു. ചിത്ര‍ം: മനോരമ
SHARE

തടങ്ങാട്ടുവയൽ ദേവികൃപയിൽ സുരേഷ് അടുക്കളയിലെ വെള്ളം തേവിക്കളയുന്ന ജോലിയിലാണ്. വീടിന്റെ മുക്കാൽ ഭാഗവും മുങ്ങി. അകത്തെ വെള്ളം ഒരുവിധത്തിൽ ഒപ്പിയെടുത്തു. ടിവി അടക്കമുള്ളവ മുറ്റത്തെ വെള്ളത്തിൽ കിടപ്പാണ്.  ദിവസങ്ങളോളം വെള്ളം കെട്ടിനിന്നതിനാൽ അസഹനീയമായ ദുർഗന്ധവുമുണ്ട്. ബ്ലീച്ചിങ് പൗഡർ വിതറി ശുചീകരിച്ച് സുരേഷും കുടുംബവും ഇന്നലെ രാത്രി വീട്ടിലേക്ക് താമസം  മാറുകയായിരുന്നു. കൊക്കാംവയലിലെ കെ. മഹേഷിന്റെ വീടും ദുരിതത്തിലാണ്. ഫ്ലക്സ് ഷീറ്റുകൊണ്ട് മറച്ച മേൽക്കൂരയാണ് വീടിന്.

അകത്തു മുഴുവൻ വെള്ളം കെട്ടിനിൽക്കുകയാണ്. മുന്നിലെ തോട്ടിലെ വെള്ളവും വീടിന്റെ മുറ്റത്തെ വെള്ളവും ഒരേ നിരപ്പിലാണ്. ഈ വീട്ടിലേക്കാണ്  മഹേഷിന്റെ അച്ഛനും അമ്മയും വല്ല്യമ്മയും ദുരിതാശ്വാസ ക്യാംപിൽനിന്ന് എത്തുന്നത്. മഹേഷിന്റെ വല്ല്യമ്മ രോഗബാധിതയാണ്. തോട്ടിറമ്പിലൂടെയുള്ള നടപ്പാതയിലേക്ക് മതിൽ ഇടിഞ്ഞുവീണ് കിടക്കുന്നതിനാൽ സാഹസികയാത്ര നടത്തിവേണം വീട്ടിലേക്കെത്താൻ. 

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama