go

കക്കടവിലെ പാലംപണിക്ക് കെട്ടിയ ബണ്ട് പെ‌ാളിച്ചു

kozhikode-azhiyoor
അഴിയൂരിലെ ബണ്ട് പൊളിച്ച ഭാഗം.
SHARE

വടകര ∙ അഴിയൂർ – തലശ്ശേരി ബൈപാസ് നിർമാണ ഭാഗമായി മാഹി പുഴയിൽ കക്കടവിൽ പണിയുന്ന പാലത്തിനായി മണ്ണിട്ടു നികത്തിയ ബണ്ട് നീക്കി. പാലത്തിനടുത്ത് ഒഴുക്ക് തടസപ്പെട്ടെന്നും ഗതിമാറി ഒഴുകി പ്രദേശത്ത് വെള്ളക്കെട്ടുണ്ടായെന്നുമുള്ള പരാതിയെ തുടർന്നാണിത്. കേന്ദ്ര സേനയുടെ നേതൃത്വത്തിൽ പാലം നിർമിക്കുന്ന കമ്പനി തന്നെ ബണ്ട് പൊളിച്ചു. പുഴയിൽ 12 സ്പാൻ പണിയാനാണു ബണ്ട് കെട്ടിയത്. പുഴയുടെ ഒഴുക്ക് ഗതി മാറിയപ്പോൾ രണ്ട് സ്പാനുകൾ തമ്മിലുള്ള അകലം മാത്രമായി പുഴ ചുരുങ്ങി.

ബാക്കി ഭാഗം മുഴുവൻ മണ്ണിട്ടു നികത്തുകയായിരുന്നു. മാഹി പുഴയിലെ വെള്ളക്കെട്ടിനു പുറമേ ഏറാമല, കരിയാട് തീര പ്രദേശങ്ങളും ദുരിതത്തിലായി. അഴിയൂരിൽ ചേർന്ന സർവകക്ഷി യോഗമാണ് വെള്ളക്കെട്ടിനു കാരണമായ ബണ്ട് പൊളിക്കണമന്ന് ആവശ്യപ്പെട്ടത്.പ്രദേശത്തെ വെള്ളക്കെട്ടിന് കാരണം അശാസ്ത്രീയ ബണ്ട്– പൈലിങ് ജോലിയാണെന്ന് ദേശീയപാതാ കർമസമിതി അഴിയൂർ മേഖലാ കമ്മിറ്റി ആരോപിച്ചു. മൊയ്തു അഴിയൂർ ആധ്യക്ഷ്യം വഹിച്ചു. 

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama