go

കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് ഒളിച്ചോടി; ഗായകനായ യുവാവും യുവതിയും റിമാൻ‌ഡിൽ

x-default
Representative Image
SHARE

ബാലുശ്ശേരി ∙ ഒളിച്ചോടിയ യുവാവും യുവതിയും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം റിമാൻഡിൽ. സ്വന്തം കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് ഒളിച്ചോടിയ കേസിൽ ഗായകൻ കിനാലൂർ കല്ലിടുക്കിൽ ഷമ്മാസ്(35), നടുവണ്ണൂർ കുറ്റിക്കാട്ടിൽ ഷിബിന(31) എന്നിവരെയാണ് പൊലീസ് തന്ത്രപൂർവം സ്റ്റേഷനിൽ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ പിന്നീട് റിമാൻഡ് ചെയ്തു.കഴിഞ്ഞ മാസം 30ന് ആണ് ഇരുവരെയും കാണാതായത്.

യുവതിയുടെ ഭർത്താവ് ബാലുശ്ശേരി പൊലീസ് സ്റ്റേഷനിലും യുവാവിന്റെ ഭാര്യ നല്ലളം സ്റ്റേഷനിലും പരാതി നൽകിയിരുന്നു. മാസങ്ങൾക്കു മുൻപ് ഒരു വിവാഹ വീട്ടിൽ വച്ചാണ് ഗായകനായ ഷമ്മാസും യുവതിയും തമ്മിൽ പരിചയപ്പെട്ടതും മൊബൈൽ ഫോൺ നമ്പർ കൈമാറിയതുമെന്ന് പൊലീസ് പറഞ്ഞു. ഗായകന് ഭാര്യയും 3 കുഞ്ഞുങ്ങളും യുവതിക്ക് ഭർത്താവും ഒരു മകളുമാണുള്ളത്. നാട്ടിൽ നിന്ന്  ഒരുമിച്ച് മുങ്ങിയ ഇവർ കൊല്ലം കൊട്ടാരക്കര ഭാഗത്ത് ഒളിച്ചു താമസിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama