go

ലിഫ്റ്റില്ല; മെഡി.കോളജിൽ രോഗികൾക്ക് ഗോവണിശരണം

kozhikode-patients-suffering
ഡയാലിസിസ് കഴിഞ്ഞ രോഗിയെ ലിഫ്റ്റ് ഇല്ലാത്തതിനാൽ ആറാം നിലയിൽ നിന്നു ഗോവണി വഴി എടുത്തു താഴേക്കിറങ്ങുന്ന ബന്ധുക്കൾ.
SHARE

കോഴിക്കോട് ∙ മെഡിക്കൽ കോളജ് സൂപ്പർ സ്പെഷൽറ്റിയിൽ പണി പൂർത്തിയായ ലിഫ്റ്റ് പ്രവർത്തിക്കാൻ തുടങ്ങിയില്ല, രോഗികൾ ഗോവണി കയറി കുഴങ്ങുന്നു. സൂപ്പർ സ്പെഷൽറ്റിയിൽ 4 ലിഫ്റ്റുകളാണ് ഉണ്ടായിരുന്നത്. സദാസമയവും   പണിമുടക്കിക്കൊണ്ടിരുന്ന ലിഫ്റ്റുകളിൽ 2 എണ്ണം പൊളിച്ചു മാറ്റി പുതിയതു സ്ഥാപിച്ചെങ്കിലും ഉദ്ഘാടകനെ കാത്തിരിക്കുകയാണ്. 

ശേഷിക്കുന്ന 2 ലിഫ്റ്റുകൾ കഴിഞ്ഞ ദിവസം കേടായതോടെ അവശരായ രോഗികൾ അനുഭവിക്കുന്നത് കൊടിയ ദുരിതം. ഡയാലിസിസിനെത്തുന്ന രോഗികളുടെ അവസ്ഥയാണ് ഏറെ ദയനീയം. ആറാം നിലയിലാണ് ഡയാലിസിസ് കേന്ദ്രം. വളരെ ഗുരുതരാവസ്ഥയിലുള്ള പല രോഗികളും ശ്രമപ്പെട്ട് ഗോവണി കയറിയാണ് അവിടെ എത്തിയത്. സ്ട്രച്ചറിലോ വീൽ ചെയറിലോ കൊണ്ടു വരാമെന്നു വച്ചാൽ അഞ്ചാംനില വരെ മാത്രമാണ് റാംപുള്ളത്. ഇവിടെ എത്തിക്കുന്ന രോഗികളെ ബന്ധുക്കൾ മുകളിലേക്ക് എടുത്തു കൊണ്ടു പോവുകയാണ്. 

വിവിധ ആവശ്യങ്ങൾക്കായി പലതവണ ഗോവണി കയറിയിറങ്ങി നടുവൊടിഞ്ഞതായി മുകൾ നിലകളിൽ ജോലി ചെയ്യുന്ന നഴ്‌സുമാർ പറയുന്നു.ഓപ്പറേഷൻ തിയറ്ററിലേക്കും ഐസിയുവിലേക്കും അടിയന്തരമായി പോകുന്ന ഡോക്ടർമാരും ആശ്രയിക്കുന്നത് ഗോവണി തന്നെ.കാർഡിയോളജി ഒപിയും വാർഡും ന്യൂറോ വിഭാഗവും പ്രവർത്തിക്കുന്നത് രണ്ടാം നിലയിലാണ്. 

സ്ട്രോക്ക് ഐസിയു മൂന്നാം നിലയിലും നെഫ്രോളജി നാലിലും ഉദരരോഗ വിഭാഗം പ്രവർത്തിക്കുന്നത് അഞ്ചിലുമാണ്. ഹൃദയാഘാതം, ഞരമ്പ് സംബന്ധമായ രോഗങ്ങൾ, പക്ഷാഘാതം തുടങ്ങിയ അതീവ കരുതലോടെ കാണേണ്ട രോഗങ്ങൾക്കുള്ള ചികിത്സകളെല്ലാം 2 മുതൽ 6 വരെയുള്ള നിലകളിലായതിനാൽ ലിഫ്റ്റില്ലാതെ രോഗികളെ ഇവിടെയെത്തിക്കുക പ്രയാസമാണ്. 

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama