go

അടുക്കത്ത്, മണ്ണൂർ ഭാഗങ്ങളിൽ പുഴത്തീരം ഇടിയുന്നു; നടപടിയില്ല

kozhikode-crops-damaged
അടുക്കത്ത് ഭാഗത്തു പുഴത്തീരം ഇടിഞ്ഞ് വിളകൾ നശിച്ച നിലയിൽ.
SHARE

കുറ്റ്യാടി∙ മരുതോങ്കര പഞ്ചായത്തിലെ അടുക്കത്ത്, മണ്ണൂർ ഭാഗത്ത് പുഴത്തീരം വ്യാപകമായി ഇടിയുന്നു. കഴിഞ്ഞ മാസമുണ്ടായ പ്രളയത്തിൽ ഏക്കർ കണക്കിനു സ്ഥലമാണു പുഴയെടുത്തത്. മണ്ണൂർ കുനിയിൽ ജമാലിന്റെ തെങ്ങ്, കമുക് ഉൾപ്പെടെ കാർഷിക വിളകൾ നശിച്ചു. പുഴയോരങ്ങളിൽ താമസിക്കുന്ന വീട്ടുകാരും മണ്ണിടിച്ചിൽ ഭീഷണിയിലാണ്. പുഴയോരം  കെട്ടി സംരക്ഷിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടാൻ തുടങ്ങിയിട്ടു വർഷങ്ങളായി. ഇതുവരെ നടപടിയില്ല.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama