go

അസോസിയേഷന് അനഭിമതരായി; പൊലീസുകാർക്ക് വീണ്ടും കൂട്ട സ്ഥലംമാറ്റം

alappey-police
SHARE

കോഴിക്കോട് ∙ റൂറൽ പൊലീസ് ജില്ലയിൽ ഭരണാനുകൂല അസോസിയേഷന് അനഭിമതരായ പൊലീസുകാർക്കു വീണ്ടും കൂട്ട സ്ഥലം മാറ്റം. 22 സീനിയർ സിവിൽ പൊലീസ് ഓഫിസർമാരെ സ്ഥലം മാറ്റിക്കൊണ്ടാണു കഴിഞ്ഞ ദിവസം ഉത്തവിറങ്ങിയത്. അസോസിയേഷൻ നേതൃത്വത്തെ അനുകൂലിക്കാത്ത സിപിഒമാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയതിനു പിന്നാലെയാണ് സീനിയർ സിപിഒമാരെയും സ്ഥലം മാറ്റിയത്. കഴിഞ്ഞ മാസമാണു 55 സിപിഒമാരെ സ്ഥലം മാറ്റി ഉത്തരവിറങ്ങിയത്. പലർക്കും പോയി വരാവുന്ന ദൂരത്തേക്കായിരുന്നു സ്ഥലം മാറ്റം.

എന്നാൽ അസോസിയേഷൻ അനുകൂലികളായ ചിലർക്കു സ്ഥലം മാറ്റം ബുദ്ധിമുട്ടാണെന്നു പരാതിയുയർന്നതോടെ നേതാക്കൾ ഇടപെട്ട് ഒരാഴ്ചയ്ക്കുള്ളിൽ പട്ടിക തിരുത്തി. യുഡിഎഫ് ഭരണകാലത്തെ അസോസിയേഷൻ ഭാരവാഹികൾ ഉൾപ്പെടെയുള്ളവരെ അൻപതും അറുപതും കിലോമീറ്ററിനപ്പുറത്തേക്കു മാറ്റിക്കൊണ്ടായിരുന്നു പുതിയ ഉത്തരവ്. കൊടുവള്ളി സ്വദേശിയായ പൊലീസുകാരനെ മാറ്റിയത് തൊട്ടിൽപാലത്തേക്കായിരുന്നു. ഇതിനു പിന്നാലെയാണു കഴിഞ്ഞ ദിവസം 22 സീനിയർ സിപിഒമാരെ സ്ഥലം മാറ്റിയത്.

ഇതിൽ ഇരുപതോളം പേർ നിലവിലെ അസോസിയേഷൻ നേതൃത്വത്തെ അനുകൂലിക്കാത്തവരാണ്. അനുകൂലിക്കുന്നവർക്കു സൗകര്യപ്രദമായ സ്റ്റേഷനുകളിലേക്കാണു മാറ്റം. അസോസിയേഷൻ നേതാക്കളുടെ സമ്മർദത്തിനു പുറമേ സിപിഎം നേതൃത്വത്തിന്റെ ഇടപെടലും കൂട്ട സ്ഥലം മാറ്റത്തിനു പിന്നിലുണ്ടെന്നാണ് ആരോപണം. അതേ സമയം പല സ്റ്റേഷനുകളിലും സീനിയർ സിവിൽ പൊലീസ് ഓഫിസർമാരുടെ എണ്ണം അധികമായമായതിനാലാണു സ്ഥലം മാറ്റമെന്നാണു പൊലീസ് അധികൃതരുടെ വിശദീകരണം. 

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama