go

മലവെള്ളപ്പാച്ചിൽ; കയാക്കിങ് താരങ്ങൾ മുങ്ങിമരിച്ചു

kozhikode-naveen-elwin
നവീൻ ഷെട്ടി, എൽവിൻ നൈനാൻ
SHARE

കുറ്റ്യാടി∙ പശുക്കടവ് കടന്തറപ്പുഴയിൽ കയാക്കിങ് പരിശീലനത്തിനെത്തിയ അഞ്ചംഗ സംഘത്തിലെ 2 പേർ മലവെള്ളപ്പാച്ചിലിൽ മുങ്ങി മരിച്ചു. 3 പേർ രക്ഷപ്പെട്ടു.  ബെംഗളൂരുവിൽ താമസിക്കുന്ന, ആലപ്പുഴ മുല്ലാത്ത് വാർഡിൽ തൈവേലിക്കകം പരേതരായ ലോനൻ–ഗ്രേസി ദമ്പതികളുടെ മകൻ എൽവിൻ ലോനൻ (38), ബെംഗളൂരു സുൽത്താൻ പാളയ നന്ദനയിൽ നവീൻ ഷെട്ടി (40) എന്നിവരാണ് മരിച്ചത്. ഉത്തരാഖണ്ഡ് സ്വദേശി അമിത് ഥാപ്പ, ബെംഗളൂരു സ്വദേശി മണി സന്തോഷ്, ഡൽഹി സ്വദേശി ബാബു പ്രീത് എന്നിവരാണ് രക്ഷപ്പെട്ടത്.

ബെംഗളൂവിൽ നിന്ന് പരിശീലനത്തിനായി എത്തിയ സംഘം ഇന്നലെ ഉച്ചയോടെയാണ് കടന്തറപ്പുഴയുടെ ചെടയൻതോട് ഭാഗത്ത് എത്തിയത്.പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു. പുഴയിൽ 5 പേരും പരിശീലനം നടത്തി വരുന്നതിനിടെ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോവുകയായിരുന്നു ചെമ്പനോട കള്ളുഷാപ്പ് പടിയിൽ ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം.

നാട്ടുകാർ നടത്തിയ രക്ഷാപ്രവർത്തനത്തിൽ സെന്റർമുക്ക് പാലത്തിനടുത്തു നിന്നും പന്നിക്കോട്ടൂർ തുരുത്തി മുക്കിൽ നിന്നുമായി 2 പേരെയും കരയിലെത്തിച്ചു. ഉടൻ തന്നെ കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.നാട്ടിൽ ബന്ധുവിന്റെ മാമ്മോദിസ ചടങ്ങിൽ പങ്കെടുക്കാനെത്തിയ എൽവിൻ കഴിഞ്ഞ ഞായർ രാത്രിയിലാണ് ബെംഗളൂരുവിലേക്ക് തിരികെ പോയത്.

എൻജിനീയറാണ്. വർഷങ്ങളായി ബെംഗളൂരു കുന്ദനഹള്ളി ഐടിപിഎൽ റോഡ് ഹാബിറ്റാറ്റ് സ്പ്ലെൻഡറിലാണ് താമസം. നേരത്തേ, പിതാവ് ലോനൻ ദുബായിൽ ജോലി ചെയ്തിരുന്നതിനാൽ ഇടയ്ക്ക് ദുബായിലായിരുന്നു. ഭാര്യ ഹരിശ്രീ. സഹോദരൻ ജോബിൻ (പുണൈ).ഇന്നലെ രാവിലെ മുതൽ മലയോര മേഖലയിൽ ശക്തമായ മഴയുണ്ടായിരുന്നു. വനത്തിൽ കനത്ത മഴ പെയ്തതിനെത്തുടർന്നു മലവെള്ളത്തിന്റെ കുത്തൊഴുക്കിൽ ബോട്ടിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാവാം അപകടത്തിനു കാരണം എന്നു കരുതുന്നു. 

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama