go

വലിയവളപ്പ് നിവാസികളെ വട്ടംചുറ്റിച്ച് ബസ് ഡിപ്പോയും വീതികുറഞ്ഞ റോഡും

kozhikode-ksrtc-deppo
വടകര താഴെഅങ്ങാടി വലിയവളപ്പിലെ കെഎസ്ആർടിസി ഡിപ്പോ.
SHARE

വടകര ∙ കെഎസ്ആർടിസി വലിയവളപ്പ് ഡിപ്പോയിലേക്കുള്ള വീതികുറഞ്ഞ റോഡും ഇതിലൂടെയുള്ള ബസ് ഗതാഗതവും നാട്ടുകാർക്കു പ്രയാസമാകുന്നു. തണൽ ഡയാലിസിസ് സെന്ററിലേക്കുള്ള രോഗികളും സമീപപ്രദേശങ്ങളിലെ വിദ്യാർഥികളുമാണു വീതിക്കുറവുള്ള റോഡിലെ ബസ് യാത്ര കാരണം വലയുന്നത്. ബസുകളിൽ നിന്നുള്ള കരി ഓയിൽ നിറഞ്ഞ് വലിയവളപ്പിലെ ഡിപ്പോയും പരിസരവും വൃത്തിഹീനമാണ്. മഴയത്ത് ഇത് ഒഴുകി പ്രദേശത്തെ കിണറുകളും കുളങ്ങളും തോടുകളും മലിനമാകുമോയെന്ന ആശങ്കയിലാണു സമീപവാസികൾ.

50 ലക്ഷം ചെലവഴിച്ച് ആരംഭിച്ച ഡിപ്പോയുടെ സ്ഥിതി പരിതാപകരമാണ്. ജീവനക്കാർക്ക് പ്രാഥമിക സൗകര്യം പോലും ഇതുവരെയായിട്ടില്ല. ബസ് നിർത്തിയിടുന്ന ഭാഗം തകർന്നു കുണ്ടും കുഴിയുമാണ്. ചെളിവെള്ളത്തിൽ കരിഒ‌ായിൽ കെട്ടിക്കിടക്കുന്നു. ഡിപ്പോ ജനവാസം കുറഞ്ഞ, മെച്ചപ്പെട്ട ഗതാഗത സൗകര്യമുള്ള മറ്റൊരിടത്തേക്കു മാറ്റി സ്ഥാപിക്കണമെന്ന് യൂത്ത് ലീഗ് വലിയവളപ്പ് ശാഖ ആവശ്യപ്പെട്ടു.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama