go

പുഴയോരറോഡ് ചെളിക്കുളം; യാത്ര ദുരിതമയം

kozhikode-chaliyam-kodivalap-road
ഏറെക്കാലമായി ഗതാഗത യോഗ്യമല്ലാതെ കിടക്കുന്ന ചാലിയം കൊടിവളപ്പ് റോഡ്.
SHARE

കടലുണ്ടി ∙ പുഴയോര റോഡ് നിർമാണം പൂർത്തിയാക്കാത്തതിനാൽ ചാലിയം കൊടിവളപ്പ് നിവാസികളുടെ യാത്ര ദുരിതമയം. പുഴയോരത്തെ ചെളി പരന്ന റോഡിലൂടെ ഏറെ സാഹസപ്പെട്ടാണ് നൂറോളം കുടുംബങ്ങളുടെ സഞ്ചാരം. വാഹനങ്ങളുമായി പോകാൻ പറ്റാത്ത വിധം റോഡ് കുളമായി കിടപ്പാണ്.കരുവൻതിരുത്തി പാലത്തിനു സമീപത്തു നിന്നു പറവഞ്ചേരിപ്പാടത്തേക്കുള്ളതാണ് റോഡ്. 600 മീറ്റർ പാതയിൽ പാലം പരിസരത്തു നിന്നു 150 മീറ്റർ കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. ബാക്കി ഭാഗം ചെളിക്കുളമായി കിടപ്പാണ്. കാൽനട യാത്ര പോലും സാധ്യമല്ലാത്ത സ്ഥിതിയാണ്. 

റോഡ് നിർമിക്കാൻ വർഷങ്ങൾക്കു മുൻപ് നാട്ടുകാർ സൗജന്യമായി ഭൂമി വിട്ടു നൽകിയതാണ്. എന്നാൽ പഞ്ചായത്തിൽ നിന്ന് അവഗണന മാത്രമാണുണ്ടായത്. പുഴയോരത്ത് എത്തുന്ന ഭാഗം 40 മീറ്റർ ഭിത്തി കെട്ടിയത് ഒഴിച്ചാൽ പിന്നീട് ഒന്നും ചെയ്തിട്ടില്ല. ഇതിനാൽ കൊടിവളപ്പ് ഭാഗത്ത് കരയിടിച്ചിൽ രൂക്ഷമാണ്. കരുവൻതിരുത്തി പാലം ഭാഗത്തുള്ളവർക്കു പറവഞ്ചേരിപ്പാടം ആരോഗ്യ ഉപകേന്ദ്രത്തിലേക്കും മുരുകല്ലിങ്ങൽ ഭാഗത്തേക്കും എളുപ്പം എത്താവുന്ന റോഡാണ് ദുരവസ്ഥയിലുള്ളത്. പുഴയ്ക്ക് ഭിത്തി കെട്ടി റോഡ് നിർമാണം പൂർത്തിയാക്കാൻ പഞ്ചായത്ത് നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama