go

ഹരിനാരായണൻ കലഹത്തിന്റെ കലാകാരൻ: ആർ.മോഹൻ

kozhikode-mohanan
ഹരി നാരായണൻ അനുസ്മരണ സമ്മേളനത്തിൽ ആർ. മോഹനൻ പ്രസംഗിക്കുന്നു.
SHARE

കോഴിക്കോട് ∙ ഹരിനാരായണന്റെ സംഗീത സപര്യ സമാനതകളില്ലാത്തതാണെന്നും ഒറ്റയാൾ ജീവിതത്തിലൂടെ വ്യവസ്ഥിതിക്കെതിരെ നിരന്തരം കലഹിച്ച കലാകാരനായിരുന്നു ഹരിനാരായണനെന്നും ആർ.മോഹൻ പറഞ്ഞു. 4 നാൾ നീണ്ട ‘ഹരി ഓർമ’ പരിപാടിയുടെ സമാപനത്തിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പ്രതീക്ഷകൾ കൈവെടിയാതെ അവസാന നിമിഷം വരെ ഒരു പോരാളിയെ പോലെ കലയ്ക്കും നല്ല നാളേയ്ക്കും വേണ്ടി കലഹിക്കുകയായിരുന്നു ഹരിനാരായണൻ. കച്ചവടവൽക്കരിക്കാത്ത കലയ്ക്കു വേണ്ടിയുള്ള ഹരിനാരായണന്റെ പ്രതിബന്ധതയാണ് ഇതു തെളിയിക്കുന്നതെന്നും ആർ.മോഹനൻ പറഞ്ഞു. എം.വി.കരുണാകരൻ ആധ്യക്ഷ്യം വഹിച്ചു. പി.ടി.ഹരിദാസ്, ഡോ.കെ.എൻ.അജോയ് കുമാർ, അബൂബക്കർ എന്നിവർ ഹരിനാരായണനെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ചു.

തുടർന്ന് ഹരിനാരായണനു പൂർത്തിയാക്കാൻ കഴിയാതെ പോയ തുമ്റിയുടെ ആവിഷ്ക്കാരവും നടന്നു. ന്യൂജെൻ സംഗീത പ്രതിഭ ഹദിയ സക്കറിയയുടെ ഗസൽ കച്ചേരിയും അരങ്ങേറി. ശിൽപ നിർമാണം, ഫോട്ടോ പ്രദർശനം എന്നിവയുമായി ഹരി നാരായണൻ അനുസ്മരണ സമിതിയുടെ നേതൃത്വത്തിൽ 4 നാൾ നീണ്ട പരിപാടിയാണ് ‘ഹരി ഓർമ’ എന്ന പേരിൽ സംഘടിപ്പിച്ചത്.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama