go

എംസാൻഡ് മാലിന്യം തോട്ടിലേക്ക് ഒഴുക്കുന്നു; നാട്ടുകാർ സമരത്തിന്

kozhikode-waste-in-ponds
തോട്ടുമുക്കം പുതിയനിടത്തെ എംസാൻഡ് യൂണിറ്റിൽ നിന്നുള്ള സ്ലറി മാലിന്യം തോട്ടിലൂടെ ഒഴുക്കുന്നു.
SHARE

മുക്കം ∙ തോട്ടുമുക്കം പുതിയനിടം ഭാഗത്തെ എംസാൻഡ് യൂണിറ്റിലെ മാലിന്യമായ സ്ലറി തോട്ടിലേക്ക് ഒഴുക്കുന്നതിനെതിരെ നാട്ടുകാർ സമരത്തിന്. സ്ലറി ഒഴുക്കുന്നതു കുടിവെള്ളപദ്ധതി മലിനമാക്കുന്നതോടെ‌ാപ്പം കൃഷിയിടങ്ങൾ കൃഷിയോഗ്യമല്ലാതാക്കുന്നതായും നാട്ടുകാർ ആരോപിച്ചു.ക്രഷറിനു സമീപത്തുള്ള അരീക്കൽ തോടുവഴി പെരുവമ്പൊയിൽ നീർത്തട പദ്ധതിയുടെ സമീപത്തേക്കു വ്യാപകമായി സ്ലറി ഒഴുക്കുന്നുണ്ട്. സോളിഡാരിറ്റിയുടെ കുടിവെള്ള പദ്ധതിക്കും ഭീഷണിയാണ്. തോട്ടിലെ വെള്ളത്തിൽ കുളിക്കുന്നവർക്ക് ചൊറിച്ചിലും അനുഭവപ്പെടുന്നു. ഒട്ടേറെ പരാതി നൽകിയിട്ടും പരിഹാരമില്ലാത്തതിനെ തുടർന്നാണു സമരത്തിനിറങ്ങുന്നതെന്നു നാട്ടുകാർ പറഞ്ഞു. 

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama