go

അഴിയാക്കുരുക്ക്, മൂന്നാം ദിവസം

kozhikode-traffic-block
കൊയിലാണ്ടി നഗരത്തിൽ 3 ദിവസമായി തുടരുന്ന ഗതാഗതക്കുരുക്ക്
SHARE

കൊയിലാണ്ടി ∙ നഗരത്തിൽ 3 നാളായി തുടരുന്ന ഗതാഗതക്കുരുക്ക് യാത്ര ദുഷ്കരമാക്കി. ദേശീയപാതയിൽ കുരുക്ക് പതിവാണെകിലും കഴിഞ്ഞ ദിവസങ്ങളിൽ ശ്വാസംമുട്ടിക്കും വിധമായിരുന്നു സ്തംഭനം. ഒന്നും ചെയ്യാനാകാതെ പൊലീസും വലഞ്ഞു. ഓണവിപണി സജീവമായപ്പോഴുണ്ടായ ഗതാഗത തടസ്സം സാധനങ്ങൾ വാങ്ങാൻ വന്നവരെയും വ്യാപാരികളെയും വലച്ചു. ലക്ഷ്യത്തിലെത്താൻ മണിക്കൂറുകൾ വേണ്ടിവരുന്ന അവസ്ഥയായിരുന്നു. ദീർഘദൂര ബസുകളിലെ യാത്രക്കാരാണ് ഏറെ കഷ്ടപ്പെട്ടത്.

പ്രാദേശിക ബസ് സർവീസും താളം തെറ്റി. ട്രിപ്പുകൾ പലതും ഒഴിവാക്കേണ്ടിവന്നു. ഓട്ടോറിക്ഷകളുടെ ഓട്ടം പാടേ നിലച്ചു. ദേശീയപാതയിലെ കുഴികളും ഗതാഗതക്കുരുക്കിനു കാരണമായി. നഗരത്തിൽ കോഴിക്കോട് നിന്നു വരുന്ന ബസ് ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങളും പഴയ ബസ് സ്റ്റാൻഡിൽ കയറിയിറങ്ങിയാണ് പോകേണ്ടത്. അവിടെ പ്രവേശിക്കുന്നിടത്തും പുറത്തേക്ക് കടക്കേണ്ട സ്ഥലത്തും കുഴികളാണ്. ചെറിയ വാഹനങ്ങളും ഇരുചക്രവാഹനങ്ങളും ഇഴഞ്ഞു വേണം പോകാൻ. ഇതിനിടയിൽ ചരക്കുവാഹനങ്ങൾ കൂടിയെത്തിയതോടെ പ്രശ്നം രൂക്ഷമായി.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama