go

കക്കയം ഡാം റോഡിന്റെ ദുരവസ്ഥ: നഷ്ടം ലക്ഷങ്ങൾ

kozhikode-kakkayam-dam
കക്കയം ഡാമിൽ ആഴ്ചകളായി നിർത്തിയിട്ടിരിക്കുന്ന ബോട്ടുകൾ.
SHARE

കൂരാച്ചുണ്ട് ∙ കഴിഞ്ഞ പ്രളയസമയത്ത് ഉരുൾപൊട്ടലിൽ തകർന്ന കക്കയം ഡാംസൈറ്റ് റോഡ് ഗതാഗത യോഗ്യമാക്കാൻ നടപടിയെടുക്കാത്തതു ടൂറിസം രംഗത്തിനു തിരിച്ചടിയായി. ദിവസേന നൂറുകണക്കിനു വിനോദ സഞ്ചാരികളാണു ഡാംസൈറ്റ് സന്ദർശിക്കാൻ എത്തിയിരുന്നത്. ഒരു മാസം മുൻപ് 4 മേഖലകളിൽ തകർന്ന പാത അറ്റകുറ്റപ്പണി നടത്താത്തതാണു പ്രശ്നം. ഇക്കോ ടൂറിസം കൗണ്ടറിനടുത്തു താൽക്കാലികമായി പ്രവൃത്തി നടത്തിയെങ്കിലും വിനോദ സഞ്ചാരികളുടെ വാഹനം കടന്നു പോകാൻ സാധിക്കില്ല.

കക്കയം ടൂറിസ്റ്റ് കേന്ദ്രം ഒരു മാസമായി അടച്ചിട്ടതിനാൽ കെഎസ്ഇബിക്കും വനം വകുപ്പിനും ലക്ഷക്കണക്കിനു രൂപയാണു നഷ്ടം. ഓണ സീസണിൽ ഒട്ടേറെ സഞ്ചാരികൾ എത്താറുള്ളതാണ്. കെഎസ്ഇബി അധികൃതർ പാതയിലെ വാഹന ഗതാഗതം പുനഃസ്ഥാപിക്കാൻ കലക്ടർ ഉൾപ്പെടെയുള്ളവരോട് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. പൊതുമരാമത്ത് അധീനതയിലുള്ളതാണു റോഡ്.

കെഎസ്ഇബി, വനം വകുപ്പുകളുടെ മുപ്പതോളം താൽക്കാലിക ജീവനക്കാരുടെ കുടുംബങ്ങളും ആഴ്ചകളായി പട്ടിണിയിലാണ്. ബോട്ട് സർവീസ് നിർത്തിയതിനെ തുടർന്ന് 2 ഡ്രൈവർമാരെ സ്ഥലം മാറ്റിയിട്ടുണ്ട്. ടൂറിസ്റ്റുകൾ എത്താത്തതിനാൽ കക്കയം അങ്ങാടി, ഡാംസൈറ്റ് മേഖലകളിലെ വ്യാപാര സ്ഥാപനങ്ങളും അടച്ചു പൂട്ടി. റോഡ് നവീകരണം അടിയന്തരമായി പൂർത്തീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama