go

കുറ്റ്യാടിച്ചുരം റോഡിൽ വീണ്ടും മണ്ണിടിച്ചിൽ

kozhikode-landslide
കുറ്റ്യാടിച്ചുരം റോഡിൽ 11–ാം വളവിലുണ്ടായ മണ്ണിടിച്ചിൽ.
SHARE

കുറ്റ്യാടി ∙ വയനാട്ടിലേക്കുള്ള കുറ്റ്യാടിച്ചുരം റോഡിൽ വീണ്ടും മണ്ണിടിച്ചിൽ. കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിലാണു 11–ാം വളവിൽ മണ്ണിടിഞ്ഞത്. വലിയ പാറക്കല്ലുകളും മണ്ണും റോഡിലേക്കു വീണു. വീതി കുറഞ്ഞ സ്ഥലമായതിനാൽ വാഹനങ്ങൾക്ക് അരികു നൽകാൻ ഇടമില്ല. റോഡിലെ കല്ലു നീക്കാൻ ചുരം ഡിവിഷൻ അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല. കഴിഞ്ഞമാസമുണ്ടായ പ്രളയത്തിൽ ചുങ്കക്കുറ്റി, 10–ാം വളവ് എന്നിവിടങ്ങളിൽ മണ്ണിടിഞ്ഞു 4 ദിവസം ഗതാഗതം തടസ്സപ്പെട്ടിരുന്നു. ചുരം റോഡ് വീതികൂട്ടി അഴുക്കുചാലുകൾ ശുചീകരിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു തുടങ്ങിയിട്ടു വർഷങ്ങളായി.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama