go

പ്രളയം: പുഴകളിൽ മരങ്ങൾ അടിഞ്ഞു

kozhikode-river
പ്രളയത്തിൽ ഒഴുകിയെത്തി കരുവൻതിരുത്തി പാലത്തിനു സമീപം അടി‍ഞ്ഞ മരങ്ങൾ.
SHARE

ഫറോക്ക്∙ പ്രളയത്തിൽ ഒഴുകിയെത്തിയ മരങ്ങൾ അടിഞ്ഞു നദികളിൽ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുന്നു. കരുവൻതിരുത്തി പാലത്തിനു സമീപം, പെരവൻമാട്, ചീർപ്പ് പാലം പരിസരം എന്നിവിടങ്ങളിൽ വൻമരങ്ങൾ അടിഞ്ഞിട്ടുണ്ട്. ഒഴുക്ക് തടസ്സപ്പെടുത്തുന്നതിനൊപ്പം പുഴയിൽ മാലിന്യം അടിയാനും കാരണമാകുന്നു. ഉരുൾപൊട്ടൽ മൂലമുണ്ടായ മലവെള്ളപ്പാച്ചിലിൽ ഒട്ടേറെ വൻമരങ്ങൾ ചാലിയാറിൽ ഒഴുകിയെത്തിയിരുന്നു.

കരകവിഞ്ഞ് ഒഴുകിയ നദി പിഴുതെടുത്ത മരങ്ങൾക്കു പുറമേ തടിമില്ലുകളിൽ നിന്നുള്ളവയും പല ദിക്കുകളിൽ അടിഞ്ഞു.  തീരത്ത് അടിഞ്ഞവ നാട്ടുകാർ എടുത്തു മാറ്റിയെങ്കിലും നദിക്കു നടുവിൽ കിടക്കുന്നവയാണ് ഭീഷണി. ഒഴുക്കിനു തടസ്സമായി മണലും പുഴയിൽ വന്നടിഞ്ഞിട്ടുണ്ട്. മുളങ്കൂട്ടം, മരച്ചില്ലകൾ, കാട്ടുപൊന്ത എന്നിവ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കും ഭീഷണിയാണ്. ചെറുവള്ളങ്ങളിൽ മീൻപിടിക്കുന്ന ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്കു പുഴയിൽ വല വിരിക്കാൻ പറ്റുന്നില്ല. മരക്കമ്പുകളി‍ൽ ഉടക്കി വല കീറി നശിക്കുന്നു.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama