go

തെരുവുവിളക്കുകൾ തെളിയുന്നില്ല; ദേശീയപാത രാത്രി ഇരുട്ടിൽ

kozhikode-street-lights
ദേശീയപാതയോരത്തു വടകര കൃഷ്ണകൃപ ഓഡിറ്റോറിയത്തിനു സമീപത്തെ തെരുവുവിളക്കു പെ‌ാന്തമൂടിയ നിലയിൽ.
SHARE

വടകര ∙ ദേശീയപാതയിൽ ലക്ഷങ്ങൾ ചെലവഴിച്ചു സ്ഥാപിച്ച വഴിവിളക്കുകളിൽ പകുതിയിലധികവും തെളിയുന്നില്ല. കാൽനൂറ്റാണ്ടു മുൻപ് സ്ഥാപിച്ച് 2013 ൽ നവീകരിച്ച 78 സോഡിയംവേപ്പർ വിളക്കുകളാണു പൊട്ടിയും പെ‌ാന്തമൂടിയും നശിക്കുന്നത്. ചില വിളക്കുകൾ പടർന്നു പന്തലിച്ച തണൽ മരങ്ങൾക്ക് ഇടയിലാണ്. ഇവ തെളിഞ്ഞാലും വെളിച്ചം പുറമേ കാണില്ല.

നഗരത്തിൽ കരിമ്പനപ്പാലം മുതൽ പെരുവാട്ടിൻതാഴ ജംക്‌‌ഷൻ വരെ സ്ഥാപിച്ച വിളക്കുകൾ പലതും തെളിയാത്തതു ടൈമർ തകരാറു കൊണ്ടാണ്. ഇവ ഗ്യാരണ്ടി കാലാവധിക്കുള്ളിൽ അറ്റകുറ്റപ്പണി ചെയ്യാറില്ല. മറ്റു ചിലതിന്റെ ഭൂഗർഭ കേബിളുകൾ പാതയോരത്തെ നിർമാണ പ്രവൃത്തിയുടെ ഭാഗമായി കുഴി എടുത്തപ്പോൾ മുറിഞ്ഞു പോയിട്ടുണ്ട്. ഇതുകാരണം തിരക്കേറിയ ദേശീയ പാതയിൽ രാത്രി വെളിച്ചം തീരെയില്ല. പാതയോരത്തെ കടകൾ അടച്ചാൽ ഇരുട്ടാണ്. റോഡിൽ വെളിച്ചമില്ലാത്തത് അപായഭീഷണി ഉയർത്തുന്നു.

നഗരസഭയിൽ ഒരു താൽക്കാലിക ഇലക്ട്രീഷ്യൻ മാത്രമാണുള്ളത്. 47 വാർഡിലെ തെരുവു വിളക്ക് പ്രശ്നം പരിഹരിക്കാൻ ഇതുമൂലം കഴിയുന്നില്ല. വിളക്കുകൾ കത്തുന്നില്ലെങ്കിലും നഗരസഭ വൻ തുക വൈദ്യുതി ചാർജ് അടയ്ക്കുന്നുണ്ട്. പല വിളക്കിന്റെയും ബൾബ് ഉൾപ്പെടുന്ന കൂടു വീണുപോയി. ഇവ പുനഃസ്ഥാപിച്ചിട്ടില്ല. പരിപാലനം നഗരസഭയ്ക്കു വെല്ലുവിളിയായതോടെ പരസ്യ ഏജൻസിയുമായി ബന്ധപ്പെട്ട് വിളക്കുകൾ എൽഇഡി ആക്കാനുള്ള ആലോചന നടക്കുന്നുണ്ട്. തൂണുകളിൽ പരസ്യം സ്ഥാപിക്കുന്ന വരുമാനം കൊണ്ട് വിളക്കുകൾ നന്നാക്കാനും പരിപാലിക്കാനുമുള്ള ശ്രമമാണു നടത്തുന്നത്.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama