go

ഗുണ്ടൽപേട്ടയിലേക്ക് കേരളത്തിൽനിന്ന് സ്നേഹത്തെളിനീ‍ർ

kozhikode-drop
SHARE

പേരാമ്പ്ര ∙ രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന ഗുണ്ടൽപേട്ട നിവാസികൾക്കു കുടിവെള്ള പദ്ധതിയുമായി കേരളത്തിൽനിന്നുള്ള കൂട്ടായ്മ. മൈസൂരുവിലേക്കു വിനോദയാത്ര പോയ സംഘത്തിലെ ഒരാൾ പ്രാർഥനയ്ക്കായി കയറിയ പള്ളിയിലെ ഇമാമിൽ നിന്നാണു പ്രദേശത്തെ കുടിവെള്ള പ്രശ്നത്തെക്കുറിച്ച് അറിഞ്ഞത്. വിവരം സുഹൃത്തുക്കളുമായി പങ്കുവച്ചതിനു പിന്നാലെ വാട്സാപ് ഗ്രൂപ്പിലൂടെ പണം സമാഹരിച്ചു കുടിവെള്ള പദ്ധതിക്കു പ്രോജക്ട് തയാറാക്കുകയായിരുന്നു.

കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ടഫാ, പേരാമ്പ്ര വെള്ളിയൂർ മുഹൈസ് ഫൗണ്ടേഷൻ, ഇൻസൈറ്റ് പാറ ചോല, ഹരിത വേദി നൊച്ചാട്, കിസ്‌വ നൊച്ചാട്, നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകർ എന്നിവയുടെ കൂട്ടായ്മയാണ് പദ്ധതിക്കു നേതൃത്വം നൽകുന്നത്. ഇരുനൂറോളം കുടുംബങ്ങളാണ് ഇവിടെ കുടിവെള്ള പ്രതിസന്ധി അനുഭവിക്കുന്നത്. നേരത്തെ ഈ കൂട്ടായ്മ പ്രളയത്തിൽ തകർന്ന വയനാട് പനമരത്തെ നീരറ്റാടിയിലെ 20 കുടുംബങ്ങൾക്ക് വീടുവച്ച് കൊടുക്കുന്നതിനു നേതൃത്വം നൽകിയിട്ടുണ്ട്.

കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ടി.പി.അബ്ദുൽ അസീസ്, കെ.എം.സൂപ്പി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ്‌ മൊയ്‌തീൻ അധ്യക്ഷത വഹിച്ചു. ഗുണ്ടൽപേട്ട വാർഡ് കൗൺസിലർ നവീൻ രാജ്, എ.പി.അസീസ്, ടി.കെ.നൗഷാദ്, കെ.എം.നസീർ അഹമ്മദ്, പി.സി.മുഹമ്മദ്‌ സിറാജ്, കെ.എം.മുഹമ്മദ്‌, വി.എം.അഷറഫ്‌, കൊടക്കൽ ഹമീദ്, കെ.പി.റഫീഖ്, പി.സി.റഫീഖ്, പി.കെ.സാജിദ്, പി.പി.നാസർ, പി.സി.നിസാർ, പി.സി.ഷംസീർ, പി.സി.റഊഫ്, കെ.എം.ബാസിൽ, പി.നബീൽ എന്നിവർ പ്രസംഗിച്ചു.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama