go

രണ്ടര വയസ്സുകാരനെ തെരുവു നായ്ക്കൂട്ടം കടിച്ചെടുത്ത് കൊണ്ടുപോയി

SHARE

ഒളവണ്ണ (കോഴിക്കോട്) ∙ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടരവയസ്സുകാരനെ തെരുവ് നായ്ക്കൂട്ടം കടിച്ചെടുത്ത് കൊണ്ടുപോയി. പത്തുമീറ്ററോളം കൊണ്ടു പോയ കുഞ്ഞിനെ നാട്ടുകാരുടെ ബഹളത്തെ തുടർന്നാണ് നായ്ക്കൾ ഉപേക്ഷിച്ചത്.ഒളവണ്ണ സഹായി ബസ് കാത്തിരിപ്പിനു കേന്ദ്രത്തിനു സമീപം പലാത്തോട്ടത്തിൽ ഹരീഷിന്റെ മകൻ ആകർഷിനെയാണ്  നായ്ക്കൾ അക്രമിച്ചത്.ഇന്നലെ വൈകിട്ടായിരുന്നു സംഭവം.കുട്ടികൾ കളിക്കുന്നതിനിടയിലേക്ക് നായ്ക്കൾ എത്തിയപ്പോൾ ആകർഷ് വീണുപോവുകയായിരുന്നു.പരുക്കേറ്റ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 39 മുറിവുകളുണ്ട് ശരീരത്തിൽ.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama