go

വ്യാജ ഒസ്യത്തിൽ വീടും 38 സെന്റ് സ്ഥലവും; ജോളിക്കു സർക്കാർ ഉദ്യോഗസ്ഥയുടെ സഹായം

jolly-joseph
മുഖം മറച്ച് ജോളി
SHARE

കൊച്ചി∙ വ്യാജ ഒസ്യത്തുണ്ടാക്കാനും സ്വത്തുക്കൾ തന്റെ പേരിലേക്കു മാറ്റാനും ജോളിക്കു സർക്കാർ ഉദ്യോഗസ്ഥയുടെ സഹായം ലഭിച്ചിരുന്നുവെന്ന് രഞ്ജി തോമസിന്റെ വെളിപ്പെടുത്തൽ. ഈ ഉദ്യോഗസ്ഥയുടെ ശുപാർശ പ്രകാരമാണ് വില്ലേജ് ഓഫിസിലും പഞ്ചായത്ത് ഓഫിസിലും സ്വത്തു കൈമാറ്റവുമായി ബന്ധപ്പെട്ട രേഖകൾ തയാറാക്കിയതെന്നും രഞ്ജി പറയുന്നു. എന്തു രേഖകളുടെ അടിസ്ഥാനത്തിലാണ് സ്വത്തുക്കൾ ജോളിയുടെ പേരിലേക്ക് മാറ്റിയതെന്ന  വിവരാവാകശ നിയമപ്രകാരമുള്ള  ചോദ്യത്തിന് ഓമശ്ശേരി പഞ്ചായത്ത് അധികൃതർ മറുപടി നൽകിയില്ലെന്നും രഞ്ജി ആരോപിക്കുന്നു. 

ടോം തോമസിന്റെ പേരിലുള്ള വീടും 38 സെന്റ് സ്ഥലവും മരണശേഷം മകൻ റോയിക്കും ഭാര്യയ്ക്കും ജോളിക്കും അവകാശപ്പെട്ടതാണെന്ന രീതിയിലാണ് വ്യാജ ഒസ്യത്ത് തയാറാക്കിയിരുന്നത്. ജോളി തന്നെയും സഹോദരൻ റോജോയെയും ആദ്യം കാണിച്ച ഒസ്യത്തിൽ തീയതിയോ സീലോ ഉണ്ടായിരുന്നില്ലെന്നും  ഒപ്പിട്ടിരിക്കുന്ന സാക്ഷികൾ പരിചയമുള്ളവരല്ലെന്നും രഞ്ജി പറഞ്ഞു.

ടോം തോമസിന്റെ പേരിലുള്ള 50 സെന്റ് സ്ഥലത്തെക്കുറിച്ച് ഈ ഒസ്യത്തിൽ പരാമർശമുണ്ടായിരുന്നില്ല. 2001ൽ റോയി തോമസ് മരിച്ചതിനു ശേഷം സ്വത്തുക്കൾ തന്റെ പേരിലേക്കു മാറ്റാൻ ജോളി ശ്രമിച്ചു.എന്നാൽ, റോയിയുടെ സഹോദരൻ റോജോ പരാതി നൽകിയതോടെ റജിസ്ട്രേഷൻ മുടങ്ങി. 2017ൽ ജോളി പുനർവിവാഹിതയായതോടെ സ്വത്തു വീതം വയ്ക്കണമെന്നാവശ്യപ്പെട്ടു രഞ്ജിയും സഹോദരനും ചേർന്നു കോടതിയിൽ ഭാഗപത്ര ഹർജി നൽകി. സ്വത്ത് മൂന്നായി വിഭജിച്ച് ഒരു ഓഹരി ജോളിക്കും മക്കൾക്കും മറ്റ് രണ്ടു ഓഹരികൾ തനിക്കും സഹോദരനും നൽകണമെന്നായിരുന്നു ആവശ്യം. വീടിനും 38 സെന്റ് സ്ഥലത്തിനും ഒസ്യത്ത് പ്രകാരം താനാണ് അവകാശിയെന്നും ഒസ്യത്തിൽ സൂചിപ്പിക്കാത്ത 50 സെന്റ് സ്ഥലത്തിലെ ഒരു ഓഹരി തനിക്കു നൽകണമെന്നുമായിരുന്നു ജോളിയുടെ ആവശ്യം.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama