go

ജയിലിലെ വേദിയിൽ കലാപരിപാടികൾ; തലകുമ്പിട്ട്, അസ്വസ്ഥയായി ജോളി

kozhikode-muder-case-jolly
ജോളി
SHARE

കോഴിക്കോട് ∙ ജയിലിലെ ആദ്യദിവസം നാടൻപാട്ടും കഥാപ്രസംഗവും കണ്ടു കൂടത്തായി മരണപരമ്പര കേസിലെ പ്രതി ജോളി ജോസഫ്. ജയിൽ ദിനാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലാ ജയിലിൽ സംഘടിപ്പിച്ച പരിപാടികളിൽ മുഴുവൻ സമയവും പങ്കെടുത്തിരുന്നുവെങ്കിലും അവർ അസ്വസ്ഥയായിരുന്നു. വേദിയിൽ പരിപാടി നടക്കുമ്പോൾ ജോളി തലകുമ്പിട്ട് ഇരിക്കുകയായിരുന്നുവെന്നു ജയിൽ ജീവനക്കാർ പറയുന്നു.  ജോളിക്കൊപ്പം അറസ്റ്റിലായ എം.എസ്. മാത്യു കോഴിക്കോട് സ്പെഷൽ സബ് ജയിലിലാണുള്ളത്. പ്രജികുമാറിനെ ജില്ലാ ജയിലിലേക്കു മാറ്റി. 

അന്നമ്മയ്ക്കു നേരെ മുൻപും വധശ്രമം

കോഴിക്കോട്∙ കൊല്ലപ്പെടുന്നതിന് 22 ദിവസം മുൻപ് അന്നമ്മയെ സമാനമായ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നതായി  മകൾ രഞ്ജി തോമസ് പറയുന്നു. പൊന്നാമറ്റം തറവാട്ടിലെ ദുരൂഹമരണങ്ങളിൽ ആദ്യത്തേത്ത് അന്നമ്മയുടേതായിരുന്നു. ആട്ടിൻസൂപ്പ് കഴിച്ചതിനു ശേഷം അന്നമ്മ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. എന്നാൽ, മരിക്കുന്നതിനു 22 ദിവസം മുൻപു തന്നെ കൊലപാതകശ്രമം ഉണ്ടായെന്നാണു രഞ്ജിയുടെ വെളിപ്പെടുത്തൽ. സമയത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനാൽ രക്ഷപ്പെട്ടു. 

പരിശോധനകളിൽ എന്താണ് അസുഖത്തിന്റെ കാരണമെന്നു കണ്ടെത്താനായില്ല. അന്നമ്മയെ ആദ്യം ചികിത്സിച്ച ആശുപത്രി അധികൃതർക്കെതിരെ ചികിത്സാപ്പിഴവ് ആരോപിച്ച് അന്നമ്മയുടെ മരണശേഷം ബന്ധുക്കൾ പരാതി നൽകിയിരുന്നതായി റൂറൽ എസ്പി കെ.ജി.സൈമൺ കഴിഞ്ഞ ദിവസം മാധ്യമങ്ങളോടു പറഞ്ഞിരുന്നു.  

തന്നെയും വധിക്കാനുള്ള ശ്രമമുണ്ടായെന്നു രഞ്ജി പറയുന്നു. അന്നമ്മ തോമസിന്റെ മരണത്തിനു ശേഷമായിരുന്നു സംഭവം. ജോളി നൽകിയ അരിഷ്ടം കുടിച്ച രഞ്ജി അവശയായി. കണ്ണിൽ ഇരുട്ടുകയറുകയും ഓക്കാനിക്കുകയും ചെയ്തു. ലീറ്റർ കണക്കിനു വെള്ളം കുടിച്ചതിനു ശേഷമാണ് ഇവർ സാധാരണ നിലയിലായത്. അന്നു സംശയമൊന്നും തോന്നിയിരുന്നില്ലെന്നും  കുടുംബത്തിലെ മറ്റു മരണങ്ങൾക്കു പിന്നിൽ ജോളിയാണെന്നു വ്യക്തമായതോടെയാണ് അന്നത്തെ സംഭവം കൊലപാതക ശ്രമമാണെന്നു മനസ്സിലായതെന്നു രഞ്ജി പൊലീസിനും മൊഴി നൽകിയിട്ടുണ്ട്. 

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama