go

ഇയ്യങ്കോട്ടും നരിപ്പറ്റയിലും ബോംബുകൾ കണ്ടെത്തി

  നരിപ്പറ്റ മൊട്ടൻതറക്കുന്നിൽ കണ്ടെത്തിയ സ്റ്റീൽ ബോംബ്.
നരിപ്പറ്റ മൊട്ടൻതറക്കുന്നിൽ കണ്ടെത്തിയ സ്റ്റീൽ ബോംബ്.
SHARE

നാദാപുരം ∙ ഇയ്യങ്കോട് വായനശാലയ്ക്കു സമീപം 4 നാടൻ ബോംബുകളും നരിപ്പറ്റ മൊട്ടൻ തറക്കുന്നിൽ സ്റ്റീൽ ബോംബും കണ്ടെത്തി. തയ്യിൽ അസീസിന്റെ അടുക്കള ഭാഗത്തെ മണ്ണു നീക്കുമ്പോഴാണ് ഇരുവശവും അടച്ച നിലയിൽ പിവിസി പൈപ്പുകൾ കിട്ടിയത്. തൊഴിലാളികൾ പൈപ്പ് പരിശോധിക്കുന്നതിനിടെ അടപ്പു തുറന്നു ബോംബുകൾ പുറത്തു വീണു. നനഞ്ഞു കുതിർന്ന നിലയിലായിരുന്നു.

  ഇയ്യങ്കോട്ടു നിന്നു കണ്ടെടുത്ത 4 നാടൻ ബോംബുകൾ.
ഇയ്യങ്കോട്ടു നിന്നു കണ്ടെടുത്ത 4 നാടൻ ബോംബുകൾ.

തൊഴിലുറപ്പ് ജോലിക്കാരാണു നരിപ്പറ്റ ചാത്തോത്ത് പറമ്പിൽ സ്റ്റീൽ  ബോംബ് കണ്ടെത്തിയത്. നാദാപുരം ബോംബ് സ്‌ക്വാഡ് 5 ബോംബുകളും നിർവീര്യമാക്കി.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama