go

26 വർഷമായി പൊന്നാമറ്റം വീട്ടിൽ; അരും കൊലകൾ നടന്നതിന്റെ ഞെട്ടൽ മാറിയിട്ടില്ല

  ഏലിയാമ്മ.
ഏലിയാമ്മ.
SHARE

താമരശ്ശേരി∙ കഴിഞ്ഞ 26 വർഷമായി കൂടത്തായി പൊന്നാമറ്റം ടോം  തോമസിന്റെ വീടുമായി ബന്ധപ്പെട്ടു വരുന്ന കൂടത്തായി തടത്തിൽ പ്ലാക്കിൽ ഏലിയാമ്മയ്ക്ക്  ഈ കുടുംബത്തിൽ അരും കൊലകൾ നടന്നു എന്നറിഞ്ഞതിന്റെ ഞെട്ടൽ മാറിയിട്ടില്ല. പൊന്നാമറ്റം വീട്ടിലെ ജോലി മാത്രമല്ല അവിടെ എന്ത് ആവശ്യമുണ്ടെങ്കിലും ഏലിയാമ്മ ഓടിയെത്തുമായിരുന്നു.ഈ കുടുംബത്തിന് ഇങ്ങനെ സംഭവിച്ചല്ലോ എന്ന സങ്കടത്തിലാണ് ഏലിയാമ്മ. മരിച്ചവരെക്കുറിച്ചു മാത്രമല്ല അതിനു കാരണക്കാരിയായ ജോളിയെക്കുറിച്ചും ഏലിയാമ്മയ്ക്കു നല്ല അഭിപ്രായമായിരുന്നു.

ഷൈജുവുമായുള്ള വിവാഹത്തിനു വിളിച്ചിരുന്നെങ്കിലും ഏലിയാമ്മ പോയില്ല.വീട്ടിൽ എത്തിയ ഏലിയാമ്മയ്ക്കു ജോളി അണിഞ്ഞൊരുങ്ങി മണവാട്ടിയായി നിൽക്കുന്നതു കണ്ടപ്പോൾ മരിച്ച റോയിയുടെ മുഖമാണു മനസ്സിൽ തെളിഞ്ഞത്. ചായ പോലും കുടിക്കാതെ താൻ അവിടെ നിന്നു പോരുകയായിരുന്നുവെന്ന് പറയുമ്പോൾ ആ കണ്ണുകൾ ഈറനണിഞ്ഞു.

ജോളി തെറ്റുകാരിയെങ്കിൽ ശിക്ഷ കിട്ടണമെന്നു തന്നെയാണ് ഏലിയാമ്മയും ആഗ്രഹിക്കുന്നത്.ഈ വീട്ടിൽ മിക്കവാറും ദിവസങ്ങളിൽ പോകാറുള്ള ഏലിയാമ്മയുടെ അമ്മ അന്നമ്മയെയും ഒരു ദിവസം ഇവിടെ നിന്നു ഛർദിച്ച് ആശുപത്രിയിൽ കൊണ്ടുപോയതാണ്. ജോളി തന്നെയാണ് ആശുപത്രിയിൽ എത്തി ബില്ല് കൊടുത്തതെങ്കിലും ഇപ്പോൾ ഒരു സംശയം ഏലിയാമ്മയ്ക്കും ബാക്കിയായ പോലെ.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama