go

ജോളിയുടെ നിലവിളിയിൽ ഓടിയെത്തിയ അയൽക്കാരൻ; പരാതി നൽകിയവരെ പലരും കല്ലെറിഞ്ഞു, പക്ഷേ...

 മുഹമ്മദ് ബാവ.
മുഹമ്മദ് ബാവ.
SHARE

താമരശ്ശേരി∙ കൂടത്തായി പൊന്നാമറ്റം തറവാട്ടിൽ നടന്ന മൂന്നു ദുരൂഹ മരണങ്ങളിലും  ആദ്യം ഓടിയെത്തിയ അയൽക്കാരനായ മുഹമ്മദ് ബാവയ്ക്ക് ഇവരുടെ മരണം കൊലപാതകമാണെന്ന  യാഥാർഥ്യത്തോട് ഇനിയും പൊരുത്തപ്പെടാനാവുന്നില്ല. പൊന്നാമറ്റം വീട്ടിലെ അംഗത്തെ പോലെ കഴിഞ്ഞിരുന്ന ബാവയാണ്  ആദ്യം അന്നമ്മ  മരിച്ചപ്പോഴും തടുർന്നു ഭർത്താവ് ടോം തോമസും മകൻ റോയി തോമസും മരിക്കുമ്പോഴും  ജോളിയുടെ നിലവിളി കേട്ട് ആദ്യം ഓടിയെത്തിയത്. 

റോയി  തോമസിന്റെ മരണസമയത്തും ബാവ തന്നെയാണ് ആദ്യം ഓടിയെത്തിയത്. ജോളിയുടെ നിലവിളി കേട്ടെത്തിയപ്പോൾ റോയി ശുചിമുറിയിൽ വാതിൽ അടച്ച നിലയിലായിരുന്നു. അടുത്തുള്ള ആശാരിയെ വിളിച്ചുകൊണ്ടു വന്നു കതകു തുറന്നു നോക്കുമ്പോൾ കാണുന്നതു റോയിയെ  നുരയും പതയും വന്നു കുഴഞ്ഞു വീണ നിലയിലാണ്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും റോയിയും മരിച്ചിരുന്നു. 

ജോളിയെ കാണാൻ പലരും ഈ വീട്ടിൽ  വരാറുണ്ടായിരുന്നതും ബാവ ഇപ്പോഴാണു ഗൗരവത്തോടെ കാണുന്നത്. അറസ്റ്റിലായ  മാത്യുവും  പതിവു സന്ദർശകനായിരുന്നു. മരിച്ച റോയിയുടെ അമ്മാവന്റെ മകനായതു കൊണ്ടു സംശയിക്കേണ്ട കാര്യവുമില്ല. കൊലപാതകത്തിൽ മറ്റു പലരുടെയും പങ്കാളിത്തവും തള്ളിക്കളയാനാവില്ല.

ഇവരുടെ ദുരൂഹമരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ടു പരാതി നൽകിയ റോമോയെയും രഞ്ജിയെയും എല്ലാവരും കല്ലെറിയുകാണ് ഉണ്ടായതന്ന് ഇവരുടെ അടുത്ത സുഹൃത്തു കൂടിയായ ബാവ പറഞ്ഞു. പല ഭാഗത്തു നിന്നും സമ്മർദം  ഉണ്ടായിട്ടും മരണകാരണം വ്യക്തമാകണമെന്ന ആഗ്രഹം മാത്രമാണ് ഇവർക്കുണ്ടായിരുന്നത്.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama