go

ബുള്ളറ്റ് മോഷണം: പ്രതി പിടിയിൽ

Kozhikode News
എൻഫീൽഡ് ഷോറൂമിൽ നിന്ന് ബൈക്കും പണവും മോഷ്ടിച്ച പ്രതിയെ തെളിവെടുപ്പിനായി ഷോറൂമിൽ കൊണ്ടുവന്നപ്പോൾ.
SHARE

കോഴിക്കോട് ∙ ഫ്രാൻസിസ് റോഡിലെ ബുള്ളറ്റ് ഷോറൂമിൽ മോഷണം നടത്തിയ പ്രതി ഒരു മാസത്തിനുള്ളിൽ പിടിയിലായി. മലപ്പുറം ഒഴൂർ പൈനാട്ട് വീട്ടിൽ പി.നൗഫലി(20)നെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണു പിടികൂടിയത്. ഒരു കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങി തിരൂരിൽ രണ്ടിടത്തു മോഷണം നടത്തിയ ശേഷമാണു കോഴിക്കോട്ടെത്തുന്നത്. ഇവിടെ ഫ്രാൻസിസ് റോഡിലെ ബുള്ളറ്റ് ഷോറൂമിൽനിന്ന് 1.72 ലക്ഷം രൂപയുടെ ബുള്ളറ്റ്,  പണം, ജാക്കറ്റ്, ഹെൽമറ്റ് തുടങ്ങിയവ മോഷ്ടിച്ചു.

കുറ്റിപ്പുറത്തെത്തിയതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണു സ്പെഷൽ സ്ക്വാഡും ടൗൺ പൊലീസും ചേർന്നു പിടികൂടിയത്. നഗരം ഇൻസ്പെക്ടർ എ.ഉമേഷ്, എസ്ഐ കെ.ബിജിത്, സ്ക്വാഡ് അംഗങ്ങളായ ഇ.മനോജ്, കെ.അബ്ദുൽ റഹ്മാൻ, പി.റൺദീർ, കെ.പി.രമേഷ് ബാബു, സി.കെ.സുജിത്, പി.ഷാഫി, സിപിഒമാരായ പി.ഷബീർ, കെ.ഉദയൻ, സി.ബിനിൽ, പി.സതീശൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.

ലഹരിക്കുവേണ്ടി മോഷണം

ചെറുപ്രായത്തിൽ തന്നെ പൊലീസിന്റെ ലിസ്റ്റിൽ അറിയപ്പെടുന്ന മോഷ്ടാവായി മാറിയ നൗഫൽ നാട്ടിലെ ‘നല്ല കുട്ടി’യാണ്. വിലകൂടിയ ബൈക്കും ആഡംബര സാധനങ്ങളും ഉപയോഗിക്കും. ഇടയ്ക്കിടെ പുത്തൻ ബൈക്കുകളിൽ നാട്ടിലൂടെ കറങ്ങും. ആർക്കും സംശയത്തിന് ഇടനൽകിയിട്ടില്ല. ലഹരി ഉപയോഗിക്കുന്നതായും നാട്ടുകാർക്ക് അറിയില്ല. മോഷ്ടിക്കുന്ന വസ്തുക്കൾ വിറ്റുകിട്ടുന്ന തുക ലഹരിവസ്തുക്കൾ വാങ്ങാനാണ് ഉപയോഗിക്കുന്നത്. ബൈക്കുകൾ കുറച്ചുനാൾ ഉപയോഗിച്ച ശേഷം പൊളിച്ചു വിൽക്കും. കടകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ ശേഷം ബ്യൂട്ടി പാർലറിൽ പോയി രൂപമാറ്റം വരുത്തും. കയ്യിലെ പണം തീരുമ്പോൾ വീണ്ടും മോഷണത്തിനിറങ്ങും. 

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama