go

മാത്യു തെറ്റുകാരനല്ല, ജോളി കുടുക്കി: കുടുംബം

ജോളി
ജോളി
SHARE

താമരശ്ശേരി ∙ ജോളിയോടൊപ്പം കൊലക്കേസിൽ പ്രതിയായി റിമാൻഡിൽ കഴിയുന്ന എം.എസ്.മാത്യു ഈ കൃത്യം ചെയ്തതായി  വിശ്വസിക്കുന്നില്ലെന്ന് അമ്മ മേരിയും മാത്യുവിന്റെ അനുജൻ ഷിജുവും. ജോളി മാത്യുവിനെ കൂടുക്കിയതാണെന്നാണ് ഇരുവരും ഉറച്ചു വിശ്വസിക്കുന്നത്.

കേസിൽ പ്രതിയാകുന്നതുവരെ ജോളിയെക്കുറിച്ചും ഒരു  സംശയവും ഉണ്ടായിരുന്നില്ലെന്നു റിട്ട. അധ്യാപിക കൂടിയായ മേരി പറഞ്ഞു. മാത്യുവിന്റെ കാക്കവയലിലുള്ള വീടു പൂട്ടി ഭാര്യയും കുട്ടികളും സ്വന്തം വീട്ടിലേക്കു പോയിരിക്കുകയാണ്. മാത്യുവിന്റെ പിതൃസഹോദരനാണു മരിച്ച മഞ്ചാടിയിൽ മാത്യു. അന്നമ്മ പിതൃസഹോദരിയും. ജോളിക്കു സയനൈഡ് എത്തിച്ചു കൊടുത്തതിനാണു മാത്യുവിനെ അറസ്റ്റ് ചെയ്തത്.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama