go

രാമകൃഷ്ണന്റെ മരണം: ശാസ്ത്രീയ തെളിവുകൾ പ്രയാസം; മറ്റു തെളിവുകൾ തേടി പൊലീസ്

koodathayi-murder-6
SHARE

കോഴിക്കോട് ∙ കോൺഗ്രസ് പ്രവർത്തകൻ മണ്ണിലിടത്തിൽ രാമക‍ൃഷ്ണനുമായി ജോളിക്കുണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളല്ല, രാമകൃഷ്ണന്റെ മരണത്തിലെ ദൂരൂഹതകളെക്കുറിച്ചു തന്നെയാണ് അന്വേഷിച്ചിരുന്നതെന്നു പൊലീസ്. എന്നാൽ രാമക‍‍ൃഷ്ണന്റെ മൃതദേഹം ദഹിപ്പിച്ചതിനാൽ ശാസ്ത്രീയ തെളിവുകൾ കണ്ടെത്തുക പ്രയാസകരമായതോടെ മറ്റു തെളിവുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. 

ഒരു മാസം മുൻപ് രാമകൃഷ്ണന്റെ വീട്ടിലെത്തിയ അന്വേഷണ സംഘം ഇയാളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും മരണത്തെക്കുറിച്ചും കുടുംബാംഗങ്ങളോടു ചോദിച്ചിരുന്നു. കൂടത്തായി മരണങ്ങളുടെ വാർത്തകൾ പുറത്തുവന്നതോടെ, രാമകൃഷ്ണന്റെ മരണത്തിൽ ജോളിക്കു പ‌ങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ടു മകൻ കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകി. 

എന്നാൽ, പരാതി ലഭിക്കുന്നതിനു മുൻപേ തന്നെ രാമകൃഷ്ണന്റെ മരണത്തെക്കുറിച്ചു വിശദമായ അന്വേഷണം നടത്തിയിരുന്നുവെന്നു പൊലീസ് പറയുന്നു. 

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama