go

ജോളിക്ക് സാമ്പത്തിക ഇടപാടുകാരുമായി ബന്ധം: ഷാജു

SHARE

കോഴിക്കോട് ∙ കൂടത്തായി പരമ്പര കൊലപാതകക്കേസ് പ്രതി ജോളി ജോസഫിനു സാമ്പത്തിക കുറ്റകൃത്യങ്ങൾ നടത്തുന്ന സംഘവുമായി ബന്ധമുണ്ടാകാമെന്നു ഭർത്താവ് ഷാജു സഖറിയാസ്. തന്നെ വിവാഹം കഴിച്ചതും സാമ്പത്തിക താൽപര്യങ്ങൾ ലക്ഷ്യമിട്ടാണ്. ഇത്തരം ഇടപാടുകളെക്കുറിച്ചു തുടക്കത്തിൽ ചോദിച്ചിട്ടുണ്ടെങ്കിലും പിന്നീട് വഴക്ക് ഒഴിവാക്കാനായി കണ്ടില്ലെന്നു നടിക്കുകയായിരുന്നു. 

ജോളി ഏറെ പണം സമ്പാദിക്കുമായിരുന്നെങ്കിലും വളരെ സൂക്ഷിച്ചേ ചെലവഴിക്കുമായിരുന്നുള്ളൂ. സ്ഥലം വിറ്റു കിട്ടിയ ഒരു കോടി രൂപയെങ്കിലും കയ്യിൽ വച്ചു മറ്റുള്ളവരിൽനിന്ന് പല ആവശ്യം പറഞ്ഞ് പണം വാങ്ങും. കട്ടപ്പനയിലെ കുടുംബാംഗങ്ങളോടു മകന്റെ ആവശ്യങ്ങൾക്കെന്ന പേരിൽ വലിയ തുക വാങ്ങിയിട്ടുണ്ട്.

ജോളിയുമായുള്ള വിവാഹത്തിനു തന്നെ നിർബന്ധിച്ചിട്ടില്ലെന്ന മുൻഭാര്യ സിലിയുടെ സഹോദരൻ സിജോയുടെ മൊഴി കുടുംബാംഗങ്ങളെ ഭയന്നാണ്. മകനു സംരക്ഷണമാകുമെന്നു പറഞ്ഞു സിലിയുടെ കുടുംബം തന്നെയാണ് വിവാഹം ആവശ്യപ്പെട്ടത്.

അടുത്ത കാലത്തായി ജോളിക്കു സ്വന്തം ആരോഗ്യകാര്യങ്ങളിൽ കടുത്ത ആശങ്കയുണ്ടായിരുന്നു. പല തവണ സ്കാനിങ് ഉൾപ്പെടെ പരിശോധനകൾ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. വീട്ടിൽ എപ്പോഴും ക്ഷീണമാണെന്നു പറഞ്ഞു കിടപ്പു തന്നെയായിരുന്നു. നേരത്തേ ഗർഭഛിദ്രം നടത്തിയതായി ജോളി പറഞ്ഞിട്ടുണ്ടെങ്കിലും തന്നെ വിവാഹം ചെയ്ത ശേഷം സംഭവിച്ചതായി അറിയില്ലെന്നും ഷാജു പറയുന്നു.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama