go

അന്വേഷണ സംഘം വിപുലീകരിച്ചു; സാങ്കേതിക സഹായത്തിന് പ്രത്യേക വിഭാഗം

Kozhikode News
ജോളിയെ ഹാജരാക്കുമെന്ന് പ്രതീക്ഷിച്ച് താമരശ്ശേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ കോടതിക്കു മുൻപിൽ എത്തിയവർ. ചിത്രം: മനോരമ.
SHARE

കോഴിക്കോട് ∙ കൂടത്തായിയിലെ ദുരൂഹ മരണങ്ങൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം വിപുലീകരിച്ചു. കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമണിന്റെ നേതൃത്വത്തിലുള്ള സംഘത്തിലെ ഉദ്യോഗസ്ഥരുടെ എണ്ണം പത്തിൽനിന്ന് 35 ആക്കി. ഉത്തരമേഖലാ ഐജി അശോക് യാദവിനാണ് മേൽനോട്ടച്ചുമതല. 

കണ്ണൂർ എഎസ്പി ഡി.ശിൽപ, നാദാപുരം എഎസ്പി അങ്കിത് അശോകൻ, താമരശ്ശേരി ഡിവൈഎസ്പി കെ.പി.അബ്ദുൾ റസാഖ്, തലശ്ശേരി ഡിവൈഎസ്പി കെ.വി.വേണുഗോപാൽ, കോഴിക്കോട് സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ സി.ശിവപ്രസാദ്, പൊലീസ് ആസ്ഥാനത്തെ ഹൈടെക് സെൽ ഇൻസ്പെക്ടർ സ്റ്റാർമോൻ ആർ.പിള്ള എന്നിവരെ പുതുതായി സംഘത്തിൽ ഉൾപ്പെടുത്തി. 

അന്വേഷണത്തിന് സാങ്കേതിക സഹായം നൽകുന്നതിന് ഐസിടി വിഭാഗം പൊലീസ് സൂപ്രണ്ട് ഡോ. ദിവ്യ വി.ഗോപിനാഥിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘവുമുണ്ട്. 

കെ.ജി.സൈമണിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ നിലവിൽ   വടകര റൂറൽ ജില്ലാ പൊലീസ് എഎസ്പി ടി.കെ.സുബ്രഹ്മണ്യൻ, ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ആർ.ഹരിദാസൻ, സ്പെഷൽ ബ്രാഞ്ച് എസ്ഐ ജീവൻ ജോർജ്, എഎസ്ഐമാരായ കെ.രവി, പി.കെ.സത്യൻ, പി.പത്മകുമാർ, വി.യുസഫ്, പി.പി.മോഹനകൃഷ്ണൻ, സിനിയർ സിപിഒ എം.പി.ശ്യാം എന്നിവരാണ് ഉള്ളത്. 

ആ പേരിൽ ജീവനക്കാരില്ല: എൻഐടി റജിസ്ട്രാർ

കോഴിക്കോട് ∙ ജോളി എന്ന പേരിൽ എൻഐടിയിൽ താൽക്കാലിക ജീവനക്കാർ പോലും ഉണ്ടായിട്ടില്ലെന്ന് റജിസ്ട്രാർ ലഫ്.കേണൽ(റിട്ട) കെ.പങ്കജാക്ഷൻ. ഏകദേശം ഒരു മാസം മുൻപ് അന്വേഷണ സംഘം വിവരങ്ങൾ ആവശ്യപ്പെട്ടതിനെ തുടർന്നു ഫയലുകൾ പരിശോധിച്ച് ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. എൻഐടിയുടെ പേരിൽ വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കിയെന്നു വ്യക്തമായാൽ പരാതി നൽകുമെന്നും ക്യാംപസിനുള്ളിൽ പ്രവേശിക്കുന്നതിനു കൃത്യമായ സുരക്ഷാ സംവിധാനവും പരിശോധനയും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

എൻഐടി ക്യാംപസിൽ പ്രവർത്തിക്കുന്ന ബ്യൂട്ടി പാർലറിൽ ജോളി ജോസഫ് ജോലി ചെയ്തിട്ടില്ലെന്ന് ഉടമ ഷീബ അറിയിച്ചു. 

3 വർഷമായി ക്യാംപസിലെ വനിതാ ഹോസ്റ്റലിനോടു ചേർന്നു പ്രവർത്തിക്കുന്ന പാർലർ വിദ്യാർഥികളെ ഉദ്ദേശിച്ചുള്ളതാണ്. പുറത്തു നിന്നുള്ളവർ വരാറില്ലെന്നും പറഞ്ഞു.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama