go

കോട്ടക്കടവ് റെയിൽവേ മേൽപാലം: രൂപരേഖ തയാർ, ചെലവ് 10 കോടി

Kozhikode News
റെയിൽവേ മേൽപാലത്തിനു വേണ്ടി തയാറാക്കിയ രൂപരേഖ.
SHARE

വടകര ∙ നിർദിഷ്ട കോട്ടക്കടവ് റെയിൽവേ മേൽപാലം പണിയുന്നതിനായി രൂപരേഖ തയാറാക്കി. പാലം പദ്ധതിക്കുള്ള നടപടി ക്രമങ്ങൾക്കു മുന്നോടിയായി പദ്ധതിരേഖ സമർപ്പിക്കണമെന്ന റെയിൽവേയുടെ നിർദേശത്തെ തുടർന്നാണ് ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ സഹായത്തോടെ 10 കോടി രൂപ ചെലവിൽ പാലം പണിയാവുന്ന രൂപരേഖയുണ്ടാക്കിയത്. സ്വകാര്യവ്യക്തികളുടെ ഭൂമി ഏറ്റെടുക്കാത്ത  രീതിയിലാണ് മേൽപാലം വിഭാവനം ചെയ്തിട്ടുള്ളത്.

Kozhikode News

ദേശീയ പാതയോടു ചേർന്നുള്ള ചെറിയ റോഡിനു സമീപത്തെ ഗേറ്റിനു ബദലായി രൂപം നൽകിയ പാലം പദ്ധതി കോട്ടക്കടവ് റെയിൽവേ മേൽപാലം കർമ സമിതി റെയിൽവേ അധികൃതർക്കു സമർപ്പിച്ചു.  2010 ലെ നഗരസഭാ കൗൺസിൽ പ്രമേയത്തിലൂടെ ആവശ്യപ്പെട്ട മേൽപാലം പദ്ധതിക്ക് നാട്ടുകാരുടെ കമ്മിറ്റി രൂപീകരിച്ചതോടെയാണ് വേഗമുണ്ടായത്. ദേശീയപാതയിൽ വരെ ഗതാഗതക്കുരുക്കുണ്ടാക്കുന്ന ഗേറ്റ് മൂലം പടിഞ്ഞാറു ഭാഗത്തെ ഒട്ടേറെ വാ‍ർഡുകൾ ഗതാഗത ബുദ്ധിമുട്ടിലായിരുന്നു. പാലം വരുന്നതോടെ കോഴിക്കോട് ഭാഗത്തു നിന്നുള്ളവർക്കു വടകരയിലെത്താതെ സാൻഡ്ബാങ്ക്സ് വിനോദ സഞ്ചാര കേന്ദ്രം വരെ യാത്ര ചെയ്യാനാകും.

"കോട്ടക്കടവ് റെയിൽവേ മേൽപാലം പണി തുടങ്ങുന്ന കാര്യം കേരളത്തിലെ എംപിമാ‍ർക്കു വേണ്ടി ദക്ഷിണ മേഖലാ റെയിൽവേ മാനേജർ വിളിക്കുന്ന യോഗത്തിൽ ഉന്നയിക്കുമെന്നു കെ.മുരളീധരൻ എംപി പറഞ്ഞു. കർമസമിതി ചെയർമാൻ ടി.പി.ചന്ദ്രൻ, കൺവീനർ കെ.അശോകൻ എന്നിവരുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. മേൽപാലത്തിന്റെ കാര്യം റെയിൽവേ മന്ത്രിയുമായി ചർച്ച ചെയ്തിട്ടുണ്ടെന്നും പദ്ധതി സംസ്ഥാന സർക്കാരിന്റെ മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള നടപടിയെടുക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. ഇതിനു നഗരസഭ സമ്മർദം ചെലുത്തണം. " - കെ.മുരളീധരൻ എംപി

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama