go

പൊലീസിനെ നിയമം പഠിപ്പിക്കാൻ വീട്ടമ്മ

Kozhikode News
പൊലീസിന് ഉപകാരപ്പെടുന്ന നിയമ പുസ്തകങ്ങളുമായെത്തിയ തിരുവനന്തപുരം സ്വദേശിനി രാജത്തിന്റെ പുസ്തകങ്ങൾ നാദാപുരം പൊലീസ് ഇൻസ്പെക്ടർ കെ.പി.സുനിൽകുമാർ, എസ്ഐ എൻ.പ്രജീഷ് എന്നിവർ പരിശോധിക്കുന്നു.
SHARE

പൊലീസ് ആയതു കൊണ്ടായില്ല. അവർക്ക് നിയമത്തെക്കുറിച്ച് ശരിയായ അറിവ് വേണം. തിരുവനന്തപുരം ആറ്റുകാൽ മണക്കാട് സ്വദേശിനി രാജം അതു കൊണ്ടാണ് പൊലീസിന് നിയമ പുസ്തകങ്ങൾ എത്തിക്കുന്ന ജോലി തിരഞ്ഞെടുത്തത്. 37 വർഷമായി കാസർകോട് മുതൽ പാറശാല വരെയുള്ള പൊലീസ് സ്‌റ്റേഷനുകളിലും മറ്റു പൊലീസ് ഓഫിസുകളിലും നിയമ പുസ്തകങ്ങൾ വിൽപന നടത്തുകയാണ് ഇവർ.

പ്രമേഹത്തെ തുടർന്ന് 32 ാം വയസ്സിൽ ഇരു കാലുകളും മുറിക്കേണ്ടി വന്ന ഭർത്താവ് സുരേന്ദ്രനെയും കൂടെ കൂട്ടിയാണ് രാജത്തിന്റെ പുസ്തക വിൽപന. തിരുവനന്തപുരം പൊലീസ് ട്രെയിനിങ് കോളജ്, തൃശൂർ പൊലീസ് അക്കാദമി, ആംഡ് റിസർവ് ക്യാംപുകൾ തുടങ്ങി സംസ്ഥാനത്ത് പൊലീസ് എവിടെ ഉണ്ടോ അവിടെയെല്ലാം രാജം നിയമ പുസ്തകങ്ങളുമായി രാജം എത്തും.

പൊലീസ് ഉദ്യോഗസ്ഥരും റിട്ട. ഐപിഎസുകാരും നിയമജ്ഞരും എഴുതിയ നിയമ പുസ്തകങ്ങൾ എല്ലാം രാജത്തിന്റെ കൈവശം സ്റ്റോക്കുണ്ട്. പൊലീസ് വിജ്ഞാന കോശം, കേസന്വേഷണ സഹായികൾ, ഇന്ത്യൻ ശിക്ഷാ നിയമം, ക്രിമിനൽ നടപടികൾ, പുതിയ നിയമങ്ങൾ തുടങ്ങിയവ വിൽക്കുന്നതിനൊപ്പം വായിക്കുകയും ചെയ്യുന്നതിനാൽ ഓരോ ഗ്രന്ഥത്തെക്കുറിച്ചും കൃത്യമായ വിവരണം നൽകാൻ രാജത്തിനു കഴിയുന്നു.

പൊലീസുകാരുടെ സംശയങ്ങൾക്കെല്ലാം മറുപടിയും റെഡി. മിക്ക സ്റ്റേഷനുകളിൽ നിന്നും പുസത്കങ്ങൾ ആവശ്യപ്പെട്ട് വിളിക്കാറുണ്ടെന്നും കൃത്യമായി എത്തിച്ചു നൽകാറുണ്ടെന്നും അറുപത്തിരണ്ടുകാരിയായ രാജം പറഞ്ഞു. മിക്ക സ്റ്റേഷനുകളിലെയയും പൊലീസുകാർക്കും ഉദ്യോഗസ്ഥർക്കും മുൻ പരിചയം ഉള്ളതിനാൽ സ്റ്റേഷനുകളിൽ പുസ്തകങ്ങളുമായി എത്തിയാൽ മുഖവുരയുടെ ആവശ്യം ഇല്ല. പക്ഷേ, ന്യുജെൻ പൊലീസിന് ഇപ്പോൾ‌ ഈ പുസ്തകങ്ങൾ വാങ്ങാൻ വലിയ താൽപര്യമില്ല. ഇന്റർനെറ്റിൽ സെർച്ച് ചെയ്ത് എല്ലാം ശരിയാക്കുന്ന തിരക്കിലാണ് അവരെന്ന് രാജം പറയുന്നു.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama