go

ഉച്ചയ്ക്ക് ഒന്നു മുതൽ ആരംഭിച്ച് വൈകിട്ട് 7 വരെ കനത്ത മഴ; മിന്നലിൽ നാശം

Kozhikode News
ഉച്ചയ്ക്ക് പെയ്ത മഴയിൽ കല്ലാച്ചി സംസ്ഥാന പാത വെള്ളത്തിൽ മുങ്ങിയപ്പോൾ.
SHARE

കുറ്റ്യാടി∙ കനത്ത മഴയിൽ യാത്രക്കാർ ഉൾപ്പെടെ വലഞ്ഞു. മഴ ഉച്ചയ്ക്ക് ഒന്നു മുതൽ ആരംഭിച്ച് വൈകിട്ട് 7 വരെ തുടർന്നു. കുറ്റ്യാടി മരുതോങ്കര റോഡിലെ അടുക്കത്തും കുറ്റ്യാടി ടൗൺ പരിസരങ്ങളിലും വെള്ളം കയറിയതിനാൽ കാൽനട യാത്രക്കാർ ഏറെ ബുദ്ധിമുട്ടി.

Kozhikode News
1. മിന്നലിൽ കണ്ണംകുഴി മീത്തൽ കുന്നുമ്മൽ ഹരീന്ദ്രന്റെ വീടിന്റെ ചുമരിൽ രൂപപ്പെട്ട കുഴി., 2.നാദാപുരം തട്ടാൻകുന്നുമ്മലിൽ മിന്നലിൽ വീടിന്റെ മീറ്ററും മെയിൻ സ്വിച്ചും തകർന്ന നിലയിൽ.

നാദാപുരം∙ ഉച്ച മുതൽ തുടങ്ങിയ പെരുമഴയ്ക്കിടയിൽ റോഡുകൾ പലയിടങ്ങളിലും വെള്ളത്തിൽ മുങ്ങി.നാദാപുരം കുറ്റ്യാടി സംസ്ഥാന പാതയിൽ കല്ലാച്ചി മെയിൻ റോഡ് ഏറെ നേരം പുഴയായി. കടകളിൽ വെള്ളം കയറി നാദാപുരം തട്ടാൻകുന്നിൽ കേളപ്പന്റെ വീടിന് മിന്നലിൽ കനത്ത നഷ്ടമുണ്ട്. ശുചിമുറി തകർന്നു. വൈദ്യുതി ഉപകരണങ്ങളും മീറ്ററും മെയിൻ സ്വിച്ചും നശിച്ചു. ഭിത്തിയിലും വിള്ളലുണ്ട്. കല്ലാച്ചി വാണിയൂർ റോഡിൽ പലയിടങ്ങളിലും വെള്ളം കയറി.

വടകര∙ ശക്തമായ മിന്നലിൽ കണ്ണങ്കുഴി ക്ഷേത്രത്തിന് സമീപം മീത്തൽ കുന്നുമ്മൽ ഹരീന്ദ്രന്റെ വീടിനു നാശം. ചുമരിലും മുറ്റത്തും കുഴി രൂപപ്പെട്ടു. മെയിൻ സ്വിച്ചും ഫ്യൂസും തകർന്നു. 3.30ന് ആണ് മിന്നൽ ഉണ്ടായത്. മകൾക്ക് ബോധക്ഷയം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി. വാർഡ് കൗൺസിലർ കെ.ഗോപാലകൃഷ്ണൻ സ്ഥലത്തെത്തി.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama