go
22 October 2019

വടകര:പുതുപ്പണം താനിയുള്ള മലയിൽ കണാരൻ (75) നിര്യാതനായി. ഭാര്യ: ചന്ദ്രി. മക്കൾ: ബാബു, സിനു, മനേഷ്, ലിനീഷ്. മരുമക്കൾ: രജില, പ്രമീള, ജെസിന, സനിത. സഹോദരങ്ങൾ: രാജൻ, ചന്ദ്രി, വിമല, ശോഭ, ദിനേശൻ, രമേശൻ, രതീശൻ, സതീശൻ, ഉഷ, നിഷ, പരേതനായ ചന്ദ്രൻ.

ചെറുവാടി:കുറിയേടത്ത് അബ്ദുല്ല (88) നിര്യാതനായി. ജനാസ നമസ്‌കാരം ഇന്ന് 9.30 ന് ചെറുവാടി പുതിയോത്ത് ജുമുഅ മസ്ജിദിൽ. ഭാര്യ: റുഖിയ്യ. മക്കൾ: ഹലീമ, ഖദീജ. മരുമക്കൾ: കോമു മോയിൻ (കൂളിമാട്), അബ്ദുല്ല കെ.വി. (ചുള്ളിക്കാപറമ്പ്).

താമരശ്ശേരി:കൂട്ടുങ്കൽ മാത്യു (65) നിര്യാതനായി. സംസ്‌കാരം ഇന്ന് 10 ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളിയിൽ. ഭാര്യ: തിരുമേനി ചിറക്കൽ ത്രേസ്യാമ്മ. മക്കൾ: സിറിൽ മാത്യു, സെൻസി (ട്യൂട്ടർ, നിർമ്മല കോളജ് ഓഫ് നഴ്‌സിങ്, വെള്ളിമാടുകുന്ന്). മരുമക്കൾ: റിജോയ് എടത്തിൽ (മലാപ്പറമ്പ്), എയ്ഞ്ചൽ.

ബേപ്പൂർ:കൊല്ലർകണ്ടി കൃഷ്ണൻകുട്ടിയുടെ മകൻ പ്രേമാനന്ദൻ (54) നിര്യാതനായി. ഭാര്യ: വിനീത. മക്കൾ: ദേവിക, ദേവനന്ദ, പരേതയായ ഐശ്വര്യ. സഹോദരങ്ങൾ: പുഷ്പ, പ്രഭ, അനിൽകുമാർ, പരേതയായ ശ്രീജ. സഞ്ചയനം ചൊവ്വ.

കോഴിക്കോട്:ഐജി പി. വിജയന്റെ (പൊലീസ് ആസ്ഥാനം, തിരുവനന്തപുരം) പിതാവ് പുതിയോട്ടിൽ വേലായുധൻ (88) പുത്തൂർമഠത്തെ വസതിയിൽ നിര്യാതനായി. സംസ്കാരം ഇന്ന് 11ന്. ഭാര്യ: ലീല. മറ്റു മക്കൾ: ബാബു, സുബ്രഹ്മണ്യൻ, രാധ, ജയകൃഷ്ണൻ, ഗീത, ഗണേശൻ. മരുമക്കൾ‍: ഷീജ, ഷൈനി, ഡോ. ബീന (കൊച്ചിൻ പോർട്ട് ട്രസ്റ്റ് ചെയർമാൻ), സുന്ദരൻ, ഷിംന, പ്രമോദ്, അമൃത. സഹോദരങ്ങൾ: കാർത്ത്യായനി, ദാക്ഷായണി, രാമചന്ദ്രൻ, ചന്ദ്രമതി, രാജൻ, പരേതരായ ഗോപാലൻ, മാധവൻ, മാളുക്കുട്ടി, വിശാലാക്ഷി.

മാങ്കാവ്:പരേതനായ കളരിക്കൽ ബാലന്റെ ഭാര്യ സരോജിനി (83) തളിക്കുളങ്ങരയിലെ വസതിയിൽ നിര്യാതയായി. മക്കൾ: ശോഭന, മോഹനൻ. മരുമകൾ: വിജയ. സഹോദരങ്ങൾ: ദാസൻ, പരേതരായ വേലായുധൻ, ബാലൻ, ദേവി.

ബേപ്പൂർ:ഗോതീശ്വരം പരേതനായ തറയിൽ ശങ്കരന്റെ മകൻ മണിക്കുട്ടൻ (53) നിര്യാതനായി. ഭാര്യ: സതി. മക്കൾ: മനുശങ്കർ (ഖത്തർ), സനൽ. സഹോദരങ്ങൾ: ഹരിദാസൻ, രവീന്ദ്രൻ, ജയന്തി, സുധീർ, പരേതനായ രാജൻ. സഞ്ചയനം നാളെ.

കാരപ്പറമ്പ്:നടക്കാവ് മാളിയേക്കൽ പരേതനായ കുഞ്ഞായിന്റെ ഭാര്യ പാത്തുമ്മാബി (76) മകൻ നാസറിന്റെ കരുവിശ്ശേരി കനാൽ സ്റ്റോപ്പ് കോട്ടപ്പറമ്പത്ത് എൻഎം ഹൗസിൽ നിര്യാതയായി. കബറടക്കം നടത്തി. മറ്റു മക്കൾ: എൻ.എം. അഷറഫ് (സിപിഎം കരുവിശ്ശേരി ലോക്കൽ കമ്മിറ്റി അംഗം), എൻ.എം. റഷീദ്, എൻ.എം. ബിച്ചായിശബി, എൻ.എം. നസീറ. മരുമക്കൾ: മിസ്താജ്, മെഹറൂഫ, ഉമ്മർകോയ, അബൂബക്കർ. സഹോദരങ്ങൾ: സൈനബി, പരേതനായ മമ്മദ്കോയ.

കൊയിലാണ്ടി:സുന്നി യുവജന ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹാശിം ബാഫഖി തങ്ങളുടെ പിതാവും ത്വരീഖതു ശാദുലി മുഖദ്ദിമുമായ സയ്യിദ് അബ്ദുല്ല ബാഫഖി തങ്ങൾ (87) ബീച്ച് റോഡ് തുഹഫത്ത് മൻസിലിൽ നിര്യാതനായി. ഭാര്യ: പരേതയായ ശരീഫ റുഖിയ ബീവി. മറ്റു മക്കൾ: സയ്യിദ് ത്വാഹ ബാഫഖി (അറബ് ട്രാവൽസ്, കൊയിലാണ്ടി), സയ്യിദ് അഹമ്മദ് ബാഫഖി (ദുബായ്), ശെരീഫ ഹഫ്സ, ശെരീഫ നഫീസ, ശെരീഫ റൗള, ശെരീഫ ഹാജറ, ശെരീഫ മറിയം, ശെരീഫ സഫിയ, ശെരീഫ ആയിശ, പരേതരായ ശെരീഫ സുഹറ, ശെരീഫ നഫീസ, ശെരീഫ അസ്മ. മരുമക്കൾ: അബ്ദുല്ല ബാഫഖി , ഹാശിം ബാഫഖി (ഇരുവരും കൊയിലാണ്ടി), സയ്യിദ്‌ ഹാമിദ് ശിഹാബ് തങ്ങൾ പാണക്കാട്, മുസ്തഫ ബാഫഖി, സ്വാലിഹ് ബാഫഖി, റാശിദ് ബുഖാരി തങ്ങൾ കൽപകഞ്ചേരി (കുവൈത്ത്), സയ്യിദ് മുജീബ് മുശൈഖ് (കൽപറ്റ), പരേതരായ അബ്ദുറഹിമാൻ ബാഫഖി തങ്ങൾ, സയ്യിദ് അഹമ്മദ് ബാഫഖി തിരുവേഗപുറ.

ഉമ്മളത്തൂർ:വിരുപ്പൊയിൽ പരേതനായ ദാമോദരന്റെ ഭാര്യ കമല (87) നിര്യാതയായി. മക്കൾ: സുഗുണ, വസന്ത, അജിത, വേണു, ശശി, പ്രേംജിത്ത്, ഉണ്ണിക്കൃഷ്ണൻ, പ്രബിത, പരേതരായ രാധാകൃഷ്ണൻ, സുഗതകുമാരി. മരുമക്കൾ: പത്മനാഭൻ, രാധാകൃഷ്ണൻ, സുധാകരൻ, പരേതരായ അപ്പുക്കുട്ടൻ, ചന്ദ്രൻ. സഞ്ചയനം ചൊവ്വ.

മണക്കടവ്:മുതുവനത്തറ വലിയ തൊടിയിൽ സുബ്രഹ്മണ്യൻ (61) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: സുബീഷ്, വിബീഷ്, സുജീഷ് (മലയാള മനോരമ ഏജന്റ്). സഹോദരങ്ങൾ: പുരുഷോത്തമൻ, മണി, ഗീത. സഞ്ചയനം വ്യാഴം. മനോരമയ്ക്ക് വേണ്ടി സർക്കുലേഷൻ എക്സിക്യൂട്ടീവ് കെ. സുമിത്ത് റീത്ത് സമർപ്പിച്ചു.

ചേവരമ്പലം ചേവരമ്പലം:പരേതനായ കൊടുവാട്ട് പന്തായി ബാപ്പുവിന്റെ ഭാര്യ നാറാത്ത്മീത്തൽ ദേവി (72) മകൾ ജീജയുടെ ഫ്ലോറിക്കൻ റോഡിലെ വസതിയിൽ നിര്യാതയായി. മറ്റു മക്കൾ: ദീപ, ജിഷ. മരുമക്കൾ: ദിനേശൻ (പാലാഴി), ജയപ്രകാശൻ (ഫ്ലോറിക്കൻ റോഡ്), രതീഷ്കുമാർ (നടക്കാവ്). സഹോദരങ്ങൾ: എൻ‌.എം. വസന്ത, എൻ.എം. രമണി (റിട്ട. റവന്യു ഓഫിസർ, കോഴിക്കോട് നഗരസഭ), എൻ.എം. വിജയകുമാരി (റിട്ട. അസി. പ്രഫ. ഗവ. ആർട്സ് കോളജ്, കോഴിക്കോട്), പരേതനായ എൻ. സുധാകരൻ (റിട്ട. അസി. എക്സി. എൻജിനീയർ, കോഴിക്കോട് നഗരസഭ). സഞ്ചയനം ചൊവ്വ.

കടലുണ്ടി:കോട്ടക്കടവ് മേച്ചേരി കുഞ്ഞിക്കോരു (ചിന്നക്കുട്ടൻ – 72) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: വിനോദ്, സുസ്മിത. മരുമക്കൾ: ഉണ്ണിക്കൃഷ്ണൻ, വിനീത. സഞ്ചയനം വ്യാഴം.

കുന്നമംഗലം:നടുവണ്ണൂർ വെൺമണിപ്പുറത്ത് പരേതനായ നാരായണന്റെയും സരോജിനിയുടെയും മകളും വൈദ്യുതി ഭവൻ അസി. എക്‌സി. എൻജിനീയർ ശ്രീകുമാറിന്റെ ഭാര്യയും ടീച്ചർ എജ്യുക്കേഷൻ സെന്റർ (വലിയങ്ങാടി) പ്രിൻസിപ്പലുമായ ഡോ. വി.പി. സ്മിത (47) കുരിക്കത്തൂർ സൺഡേ റോഡ് ശാന്തിനികേതനിൽ നിര്യാതയായി. മക്കൾ: മാളവിക, പൂർണിമ എസ്. നായർ. സഹോദരങ്ങൾ: നിത, പരേതനായ സുധി. സഞ്ചയനം വ്യാഴം.

പേരാമ്പ്ര:പാലേരി പരേതനായ ചിറക്കൊല്ലി മൊയ്തീന്റെ ഭാര്യ ആയിഷ (85) നിര്യാതയായി. മക്കൾ: അബ്ദുല്ല, സൂപ്പി, കുഞ്ഞാമി, ആസ്യ. മരുമക്കൾ: അസീസ്, മൂസ, സുലേഖ, ജമീല.

ഇരിങ്ങത്ത്:നാലുപുരയ്ക്കല്‍ ബാലകൃഷ്ണന്‍ നായര്‍ (79) നിര്യാതനായി. ഭാര്യ: പത്മാവതി അമ്മ. സഹോദരങ്ങള്‍: ജാനകി അമ്മ, മീനാക്ഷി അമ്മ, പത്മാവതി അമ്മ, കമല, ഗിരിധരന്‍, ഗിരീഷ്, ഗിരിജ, ജ്യോതി. സഞ്ചയനം ബുധൻ.

മുരുകല്ലിങ്ങൽ:പുഴക്കൽ രാമദാസന്റെ ഭാര്യ തങ്കം (55) നിര്യാതയായി. സംസ്കാരം ഇന്ന് 1ന്. മക്കൾ: കിഷോർ, രതീഷ്, പ്രതീഷ്. മരുമക്കൾ: സ്നേഹ, ഹരിഷ്മ, ആഷ്‌ലി.

മടവൂർ:അരങ്കിൽത്താഴം മണ്ണങ്ങൽ കുമ്മങ്ങോട്ട് അസ്സയിൻഹാജി (75) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: മുനീറ, നൗഷാദ് (ബഹ്റൈൻ), നിഷാദ, നസ്റി. മരുമക്കൾ: ബഷീർ (മുട്ടാഞ്ചേരി), റഹ്മത്ത്. സഹോദരങ്ങൾ: ഹംസ, ഉമ്മർ, സൈനബ, പരേതരായ അഹമ്മദ്കുട്ടി, മാമു, മറിയ.

ഫറോക്ക് പേട്ട:ബെസ്റ്റ് ഹോട്ടൽ ഉടമയായിരുന്ന ചെറിയമ്പാടൻ സൈതലവി (ബാവ – 68) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: സിയാസ്, നസറുദ്ദീൻ, പരേതനായ ഷറഫുദ്ദീൻ. മരുമക്കൾ: സാനിദ, ഫാത്തിമ. സഹോദരങ്ങൾ: പരേതരായ മുഹമ്മദ്, നബീസ, സൈനബ, കദീജ, പാത്തുമ്മൈ.

പിലാശ്ശേരി:കൂട്ടമ്പ്ര കുന്നുമ്മൽ ഗംഗാധരൻ നായരുടെയും സുമതിയുടെയും മകൻ സുമേഷ് (35) നിര്യാതനായി. സഹോദരി : ചിത്ര.

തിരുവമ്പാടി:പേക്കൽ വർഗീസ് ജോസഫ് (70) നിര്യാതനായി. സംസ്കാരം ഇന്ന് 9ന് തിരുവമ്പാടി സേക്രഡ് ഹാർട്ട് ദേവാലയത്തിൽ. ഭാര്യ: തൊടുപുഴ കളപ്പുരയിൽ ചിന്നമ്മ. മക്കൾ: ജോൺസൺ (ബിസിനസ്, മൈസൂരു), ജെയ്സൺ (അധ്യാപകൻ ജിഎച്ച്എസ്എസ് അരീക്കോട്). മരുമക്കൾ: ജൂബി (അധ്യാപിക, മൈസൂരു), ആശ (അധ്യാപിക സെന്റ് ജോസഫ്സ് എച്ച്എസ്എസ്, കോടഞ്ചേരി).

ഫാറൂഖ് കോളജ്:ചുള്ളിപറമ്പ് ഓലശ്ശേരി ഞാറക്കാട്ട് ഒ.എൻ. അബ്ദുൾ അസീസ് (64) നിര്യാതനായി. കബറടക്കം ഇന്ന് 10.30ന് കോടമ്പുഴ ബാ അലവി ജുമാ മസ്ജിദിൽ. ഭാര്യ: ആമിന (കക്കോവ്). മക്കൾ: മുഹമ്മദ് റാഫി, റിയാസ്, അബ്ദുൾ ജബീർ. മരുമക്കൾ: ഹബീബ, അഫ്സല, ഷാഹിന.

അഴിയൂർ:അഴിയൂർ വില്ലേജ് ഓഫിസിന് സമീപം പുത്തൻപുരയിൽ സായൂജ്യം വസതിയിൽ എം.എം. സോമൻ (65) നിര്യാതനായി. സംസ്കാരം ഇന്ന് 12ന്. ഭാര്യ: ജമുന മക്കൾ: സുധീഷ്, സുനിഷ. മരുമകൻ: സനീഷ് കുമാർ. സഹോദരൻ: എം.എം. പ്രദീപ്.

ചെറുവണ്ണൂർ:കണ്ണാട്ടിക്കുളം പരേതനായ ചേനോത്ത് മുഹമ്മദിന്റെ മകൻ നിസാർ (40) ചിക്കോട് നിര്യാതനായി. ഭാര്യ: റസിയാബി. മക്കൾ: മുഹമ്മദ് റിഷാൽ, റിൻഷാ ഫാത്തിമ. സഹോദരങ്ങൾ: അസീസ്, ആലിക്കോയ, ബഷീർ, കരീം, നൗഷാദ്‌, നൗഫീൽ, റംല, ശെരീഫ, റംഷീദ.

ബാലുശ്ശേരി:സ്വാതന്ത്ര്യസമര സേനാനി പരേതനായ കരിയാത്തൻകാവ് പൊയിലിൽ കുഞ്ഞിരാമന്റെ ഭാര്യ കണ്ണാടിപ്പൊയിൽ കുന്നിക്കൂട്ടത്തിൽ മാധവി (95) നിര്യാതയായി. മകൻ: ഇല്ലത്ത് ബാലൻ (കരിയാത്തൻകാവ്). സഞ്ചയനം വ്യാഴം.

പന്തീരാങ്കാവ്:കുഴുപ്പള്ളി പാറപ്പുറത്ത് മേനക വസതിയിൽ പരേതനായ ദാമോദരന്റെ ഭാര്യ മൈഥിലി (73) നിര്യാതയായി. മക്കൾ: ദിലിഷ്, പ്രദീഷ്, ദെജീഷ്, അപർണ, പരേതയായ മേനക. മരുമക്കൾ: ബിബിത, സിന്ധു, പ്രജിത, ശശികുമാർ. സഹോദരങ്ങൾ: സത്യപാലൻ, പ്രഭാകരൻ, വിനിദാസൻ, പ്രസന്ന, സുദർശൻ, ബാബു, ഷാജി. സഞ്ചയനം വ്യാഴം.

ബാലുശ്ശേരി:ഗോപിനാഥൻ നമ്പ്യാരുടെ (പട്ടാമ്പി) ഭാര്യ കണ്ണാടിപ്പൊയിൽ കാർത്ത്യായനി അമ്മ (66) നിര്യാതയായി. സഹോദരങ്ങൾ: മീനാക്ഷി അമ്മ, ജാനകി അമ്മ. സഞ്ചയനം വ്യാഴം.

മുണ്ടിക്കൽതാഴം:പുൽപറമ്പിൽ വാസുദേവൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് മാവൂർ റോഡ് ശ്മശാനത്തിൽ‌. ഭാര്യ: വനജ. മക്കൾ: പ്രേംസായ്, ആതിര. മരുമകൾ: അമൃത.

Snap By : Manshad Angalathil
Post Your Snaps
Post Your News