കനോലി ടൂറിസം കേന്ദ്രത്തിൽ തൂക്കുപാലം പണി ഇഴയുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നിലമ്പൂർ കനോലി തൂക്കുപാലം അറ്റകുറ്റ‌പ്പ‌ണിയുടെ ഭാഗമായി പെയിന്റിങ് നടത്തുന്നു. നിലമ്പൂർ കനോലി തൂക്കുപാലം അറ്റകുറ്റ‌പ്പ‌ണിയുടെ ഭാഗമായി പെയിന്റിങ് നടത്തുന്നു.

നിലമ്പൂർ ∙ വനംവകുപ്പിന്റെ കനോലി ഇക്കോ ടൂറിസം കേന്ദ്രത്തിൽ തൂക്കുപാലത്തിന്റെ അറ്റകുറ്റപ്പണി ഇഴയുന്നു. സന്ദർശകർ കൂടുതലുള്ള സമയത്ത് പാലം അടച്ചത് വൻവരുമാന നഷ്ടത്തിനു കാരണമായി. അറ്റകുറ്റപ്പണിക്കെന്ന പേരിൽ ഏപ്രിൽ 10ന് ആണ് പാലം അടച്ചത്. 20 ദിവസംകൊണ്ട് തുറക്കുമെന്നാണ് പറഞ്ഞത്. പിന്നേയും 12 ദിവസം പിന്നിട്ടിട്ടും പ്രവൃത്തി എന്നുതീരുമെന്ന് പറയാൻ അധികൃതർക്കാകുന്നില്ല. പൊതുമേഖലാ സ്ഥാപനമായ സിൽക്കിനാണ് കരാർ നൽകിയത്.

അയഞ്ഞ കുറ്റികളും കമ്പികളും മുറുക്കുന്നതും പെയിന്റിങ് ജോലികളുമാണ് നടത്തുന്നത്. 2008ൽ 37.6 ലക്ഷം രൂപ ചെലവഴിച്ചാണ് ലോകത്ത് ആദ്യത്തെ തേക്ക് പ്ലാന്റേഷനിലേക്ക് കവാടമായ പാലം നിർമിച്ചത്. 147.48 മീറ്റർ നീളവും 1.2 മീറ്റർ വീതിയുമുണ്ട്. സഞ്ചാരികളിൽനിന്നു ശരാശരി പ്രതിവർഷ വരുമാനം ഒരു കോടി രൂപയുണ്ട‌്.

കൂടുതൽ സന്ദർശകരുള്ള വേനലിൽ അറ്റകുറ്റപ്പണിക്കെന്ന പേരിൽ പതിവായി പാലം അടച്ചിടുന്നതിന്റെ കാരണം ജലക്ഷാമമാണെന്ന് പറയുന്നു. ടിക്കറ്റ് കൗണ്ട‌റിനു സമീപം രണ്ടും കനോലി തോട്ടത്തിൽ ഒന്നും ശുചിമുറിയുണ്ടെങ്കിലും വെള്ളമില്ല. മൂന്നുമാസം മുൻപ് കേന്ദ്രം സന്ദർശിച്ച വനംമന്ത്രി തോട്ടത്തിലെ ശുചിമുറി ഉടൻ ഉപയോഗയോഗ്യമാക്കാൻ നിർദേശിച്ചെങ്കിലും നടന്നില്ല. ചാലിയാറിൽ മോട്ടോർ സ്ഥാപിച്ചാൽ പ്രശ്നം തീർക്കാനാകുമെന്ന് ജീവനക്കാർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.