ചാകരക്കോളില്ലാതെ തീരത്തേക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

malappuram-fish-collecting ട്രോളിങ് നിരോധനം കഴിഞ്ഞു മൽസ്യബന്ധനത്തിനിറങ്ങിയ ബോട്ടുകൾ തീരമണഞ്ഞതോടെ സജീവമായ പൊന്നാനി കടപ്പുറം.

പൊന്നാനി ∙ പ്രതീക്ഷയ്ക്കൊത്ത വകയില്ല, പിടിച്ചുനിൽക്കാനുള്ള വകയുമായി ബോട്ടുകൾ തീരമണയുന്നു. ഒന്നരമാസത്തെ ട്രോളിങ് നിരോധനത്തിനുശേഷം കോരയും മത്തിയുമായി ഏതാനും ബോട്ടുകൾ മാത്രമാണ് ഇന്നലെ തീരത്തെത്തിയത്. മറ്റു ബോട്ടുകൾ കൂടുതൽ ആഴക്കടലിലേക്കു നീങ്ങി. ഇന്ന് ഉച്ചയോടെ മുഴവൻ ബോട്ടുകളും തീരത്തു നങ്കൂരമിടും. രണ്ടു രാത്രിയും ഒരു പകലുമായി കടലിൽ മത്സ്യ‌ബന്ധനം നടത്തിയശേഷമാണ് ഇന്നലെ ഏതാനും ബോട്ടുകൾ തീരത്തെത്തിയത്.

തീരത്തോടു ചേർന്നുള്ള മീൻപിടിത്തത്തിനു വിലക്കുള്ളതിനാൽ ബോട്ടുകൾ ആഴക്കടലിലേക്കാണ് പോകുന്നത്. പരമ്പരാഗത വള്ളങ്ങൾ കഴിഞ്ഞദിവസങ്ങളിൽ കുഞ്ഞൻമത്തി പിടികൂടിയിരുന്നു. ഫിഷറീസ് അധികൃതർ ഇത് താക്കീതു ചെയ്തിട്ടുണ്ട്. വള്ളക്കാർക്ക് ഇന്നലെ ചെറിയ അയല ലഭിച്ചു. ഒന്നരമാസം ട്രോളിങ് നിരോധനം ഏർപ്പെടുത്തിയിട്ടും കടലിലെ മത്സ്യ‌‌സമ്പത്ത് കാര്യമായി വർധിച്ചിട്ടില്ലെന്നാണു മത്സ്യ‌ത്തൊഴിലാളികൾ പറയുന്നത്.

മുൻവർഷങ്ങളിൽ ട്രോളിങ് നിരോധനം കഴിഞ്ഞ് കടലിൽ ഇറങ്ങിയവർക്കു ചാകരക്കോള് കിട്ടാറുണ്ടായിരുന്നു. ഇത്തവണ ഒന്നും കിട്ടിയിട്ടില്ല. നാലുമാസത്തിനകം മീൻകുഞ്ഞുങ്ങളുടെ വളർച്ച പൂർണമായി, ലഭ്യത വർധിക്കുമെന്നും ചാകരയുണ്ടാകുമെന്നും മത്സ്യ‌മേഖലയിലുള്ളവർ വിലയിരുത്തുന്നു. പോത്തൻവല ഉപയോഗം ഉൾപ്പെടെ അനധികൃത മീൻപിടിത്തം തടയാൻ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി.

12 നോട്ടിക്കൽ മൈലിൽ മീൻപിടിച്ചാൽ നടപടി

കടലിൽ 12 നോട്ടിക്കൽ മൈലിൽ ബോട്ടുകൾ മീൻപിടിത്തം നടത്തിയാൽ കർശന നടപടി. ഇൗ ഭാഗങ്ങളിൽ പരമ്പരാഗത വള്ളങ്ങൾക്കു മാത്രമാണ് അനുമതി. വിലക്ക് മറികടന്നു ട്രോളിങ് ബോട്ടുകൾ മത്സ്യ‌ബന്ധനം നടത്തിയാൽ ബോട്ടിലെ മത്സ്യം ഫിഷറീസ് വകുപ്പ് ഏറ്റെടുത്ത് പരസ്യമായി ലേലം ചെയ്യും.

ബോട്ടുടമയിൽനിന്നു ചുരുങ്ങിയത് 25,000 രൂപ പിഴയീടാക്കുകയും ചെയ്യും. ഒന്നിലധികം തവണ പിടിക്കപ്പെട്ടാൽ റജിസ്ട്രേഷൻ റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടിയുണ്ടാകുമെന്നു ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ സി.ജയനാരായണൻ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ടുള്ള ബോധവൽക്കരണ പരിപാടികൾ തീരത്ത് നടക്കുന്നുണ്ടെന്നും പറഞ്ഞു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.