പൊലീസ് വിചാരിച്ചാൽ മീൻ മിനി ലോറിയിലും വളരും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

 ചങ്ങരംകുളം പെ‍ാലീസ് സ്റ്റേഷൻ ക്വാർട്ടേഴ്സിനു സമീപം കിടക്കുന്ന മിനി ലോറിയിൽ മത്സ്യക്കൃഷി നടത്തുന്ന സ്പെഷൽ ബ്രാഞ്ച് എഎസ്ഐ പി.ജെ. ആൽബർട്ട്. ചങ്ങരംകുളം പെ‍ാലീസ് സ്റ്റേഷൻ ക്വാർട്ടേഴ്സിനു സമീപം കിടക്കുന്ന മിനി ലോറിയിൽ മത്സ്യക്കൃഷി നടത്തുന്ന സ്പെഷൽ ബ്രാഞ്ച് എഎസ്ഐ പി.ജെ. ആൽബർട്ട്.

എടപ്പാൾ ∙ മനസ്സുവച്ചാൽ സ്റ്റേഷനിലെ തുരുമ്പെടുക്കുന്ന മിനി ലോറികളിലും മത്സ്യക്കൃഷി നടത്താമെന്ന് തെളിയിക്കുകയാണ് ചങ്ങരംകുളം പെ‍ാലീസ്. ചങ്ങരംകുളം പെ‍ാലീസ് സ്റ്റേഷനിലെ സ്പെഷൽ ബ്രാഞ്ച് എഎസ്ഐ പി.ജെ.ആൽബർട്ടാണ് ഇത്തരമെ‍ാരു ആശയത്തിനു തുടക്കമിട്ടത്. വിവിധ കേസുകളിൽപെട്ട് സ്റ്റേഷനിൽ വെറുതെ കിടന്നു തുരുമ്പെടുക്കുന്ന മിനിലോറികളുടെ പിറകുവശത്തെ ഭാഗത്ത് ടാർപോളിൻ ഉപയോഗിച്ച് വെള്ളം കെട്ടിനിർത്തിയാണ് മത്സ്യക്കൃഷി.

ഗപ്പി, സ്വോർഡ് ടെയിൽ, വൈറ്റ് മോളി, ബ്ലാക്ക് മോളി, ബലൂൺ ഫിഷ്, റെഡ് മോളി തുടങ്ങി വിവിധ ഇനങ്ങളെയാണു വളർത്തുന്നത്. സ്റ്റേഷൻ വളപ്പിലെ സ്ഥലം എങ്ങിനെ പ്രയോജനപ്പെടുത്താമെന്ന ചിന്തയാണ് ഇത്തരമെ‍ാരു നീക്കത്തിനു പിന്നിലെന്ന് ആൽബർട്ട് പറയുന്നു. പെ‍ാന്നാനിയിലെ അക്വേറിയത്തിൽനിന്നാണു മീൻകുഞ്ഞുങ്ങളെ വാങ്ങിയത്. വളർച്ചയെത്തുന്നവയെ പെ‍ാലീസുകാർക്കും മറ്റു സുഹൃത്തുക്കൾക്കും അക്വേറിയങ്ങളിൽ വളർത്താനായി നൽകുന്നുമുണ്ട്.

Read More: Malappuram Local News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.