‘കരിപ്പൂരിൽ ഇടത്തരം വലിയ വിമാന സർവീസിന് അനുമതി നൽകണം’

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മലപ്പുറം മേൽമുറി സ്വലാത്ത് നഗറിൽ നടന്ന സംസ്ഥാനതല ഹജ് ക്യാംപിൽ മഅദിൻ ചെയർമാൻ സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി ക്ലാസ് നയിക്കുന്നു.              ചിത്രം: മനോരമ മലപ്പുറം മേൽമുറി സ്വലാത്ത് നഗറിൽ നടന്ന സംസ്ഥാനതല ഹജ് ക്യാംപിൽ മഅദിൻ ചെയർമാൻ സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി ക്ലാസ് നയിക്കുന്നു. ചിത്രം: മനോരമ

മലപ്പുറം ∙ ഡിജിസിഎയും വിമാനത്താവള അതോറിറ്റിയും അനുകൂല റിപ്പോർട്ട് നൽകിയ സാഹചര്യത്തിൽ കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ഇടത്തരം വലിയ വിമാനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി നൽകണമെന്ന് സംസ്ഥാന ഹജ് കമ്മിറ്റി സംസ്ഥാന ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവി. കൂടുതൽ തീർഥാടകർക്കു പ്രയോജനപ്പെടുംവിധം കരിപ്പൂരിലെ ഹജ് എംബാർക്കേഷൻ പോയിന്റ് പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മഅദിൻ സംസ്ഥാനതല ഹജ് ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിനകത്തും പുറത്തുനിന്നും ആയിരങ്ങളാണ് ക്യാംപിൽ പങ്കെടുത്തത്. രാവിലെ എട്ടിനു തുടങ്ങിയ പരിപാടികൾ അസർ നമസ്കാരത്തോടെ സമാപിച്ചു.

കരിപ്പൂരിലെ ഹജ് എംബാർക്കേഷൻ പോയിന്റ് പുനഃസ്ഥാപിക്കണമെന്ന് ക്യാംപ് അംഗീകരിച്ച പ്രമേയത്തിലും ആവശ്യപ്പെട്ടു. മഅദിൻ അക്കാദമി ചെയർമാൻ ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി തങ്ങൾ മുഖ്യപ്രഭാഷണം നടത്തി. സമാപനപ്രാർഥനയും അദ്ദേഹം നിർവഹിച്ചു. ഹജ് അസിസ്റ്റന്റ് സെക്രട്ടറി ടി.കെ.അബ്ദുറഹ്‍മാൻ, കോഓർഡിനേറ്റർ എൻ.പി.ഷാജഹാൻ, മാസ്റ്റർ ട്രെയിനർ പി.പി.മുജീബ് റഹ്മാൻ, ഇബ്രാഹിം ബാഖവി മേൽമുറി, അഷറഫ് സഖാഫി പൂപ്പലം എന്നിവർ പരിശീലനത്തിനു നേതൃത്വം നൽകി.

ഹജ്, ഉംറ തീർഥാടനം നിർവഹിക്കുന്നതിനുള്ള പ്രായോഗിക പരിശീലനമാണ് ക്യാംപിൽ പ്രധാനമായും നടന്നത്. ലഗേജ് കൈകാര്യം ചെയ്യൽ, പ്രതിരോധ കുത്തിവയ്പ്, യാത്രാമുന്നൊരുക്കം, ചരിത്രസ്ഥലങ്ങളിലെ യാത്ര തുടങ്ങിയവ വിശദീകരിച്ചു. കൈപ്പുസ്തകങ്ങളടങ്ങിയ കിറ്റ് വിതരണം ചെയ്തു. ഈ വർഷം ഹജ് കമ്മിറ്റി മുഖേനയും സ്വകാര്യ ഗ്രൂപ്പുകൾവഴിയും തീർഥാടനത്തിന് ഒരുങ്ങുന്ന പതിനായിരത്തോളം പേർ പങ്കെടുത്തതായി സംഘാടകർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.