go

ഇനി പറക്കും കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് വലിയ വിമാനങ്ങൾ

air-india
SHARE

മലപ്പുറം ∙ സൗദി എയർലൈൻസിന്റെ വലിയ വിമാനങ്ങൾക്ക് ഡിജിസിഎയുടെ അനുമതി ലഭിച്ചതോടെ അവസാനിക്കുന്നത് കോഴിക്കോട് വിമാനത്താവളത്തിന്റെ 39 മാസത്തോളം നീണ്ട കാത്തിരിപ്പ്. പരിശോധനകൾ വൈകിച്ചും ഫയലുകൾ പൂഴ്ത്തിയും ഇതിനിടയിൽ കോഴിക്കോടിന്റെ വികസന സ്വപ്നങ്ങളുടെ ചിറകരിയാൻ ശ്രമങ്ങളുണ്ടായി. പക്ഷേ ജനകീയ പ്രക്ഷോഭങ്ങളുടെയും രാഷ്ട്രീയ ഇടപടെലുകളുടെയും കരുത്തിൽ അവയെയെല്ലാം അതിജീവിക്കുകയായിരുന്നു.

വലിയ വിമാനങ്ങൾക്കായുള്ള കാത്തിരിപ്പിന്റെ നാൾവഴികൾ ഇങ്ങനെ.

∙ 2015 മേയ് 1 റൺവേ നവീകരണത്തിനായി കോഴിക്കോട്ടെ റൺവേ ഭാഗികമായി അടച്ചിട്ടു. സൗദി എയർലൈൻസ്, എമിറേറ്റ്സ്, എയർ ഇന്ത്യ എന്നിവയുടെ വലിയ വിമാനങ്ങളുടെ സർവീസ് നിലച്ചു.

∙ 2017 ഏപ്രിൽ 26 വലിയ വിമാന സർവീസുകൾക്ക് അനുമതി നൽകുന്ന വിഷയത്തിൽ ഡിജിസിഎയുടെ വിദഗ്ധസംഘം കോഴിക്കോട്ടെത്തി പരിശോധന നടത്തി.

∙ 2018 മാർച്ച് 20 വലിയ വിമാന സർവീസുകൾക്ക് അനുമതി തേടിയുള്ള ആദ്യ റിപ്പോർട്ട് കോഴിക്കോട് വിമാനത്താവള ഡയറക്ടർ ഡിജിസിഎക്ക് അയച്ചു. കൂടുതൽ വിശദാംശങ്ങളാവശ്യപ്പെട്ട് ഡിജിസിഎ ഈ റിപ്പോർട്ട് മടക്കി.

∙ മാർച്ച് 25 വലിയ വിമാനങ്ങൾക്ക് അനുമതി ലഭിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട്ട് റിസ (റൺവേ എൻഡ് സേഫ്റ്റി ഏരിയ) നവീകരണ ജോലികൾ ആരംഭിച്ചു.

∙ ഏപ്രിൽ 6 വലിയ വിമാന സർവീസുകൾക്ക് അനുമതി തേടിയുള്ള അന്തിമ സുരക്ഷാ വിലയിരുത്തൽ റിപ്പോർട്ട് കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഡൽഹി കേന്ദ്രത്തിലേക്ക് അയച്ചു.

∙ ജൂൺ 12 കോഴിക്കോട് വിമാനത്താവളത്തിലെ അഗ്മിശമന സുരക്ഷാ സേനയെ കാറ്റഗറി എട്ടിൽനിന്ന് ഏഴിലേക്ക് തരംതാഴ്ത്തി എയർപോർട്ട് അതോറിറ്റിയുടെ വിവാദ ഉത്തരവ്. വിമാന സർവീസുകളെയും ബാധിക്കുന്നതായിരുന്നു ഈ തരംതാഴ്ത്തൽ.

∙ ജൂൺ 15 റൺവേ. റിസ നവീകരണ പ്രവൃത്തികൾ പൂർത്തിയായി. കോഴിക്കോട്ടെ റൺവേ മുഴുവൻ സമയവും യാത്രാ സജ്ജമായി.

∙ ജൂലൈ 4 എയർപോർട്ട് അതോറിറ്റിയിൽ മൂന്നു മാസം അനക്കമില്ലാതെ കിടന്ന സുരക്ഷാ പഠന റിപ്പോർട്ട് രാഷ്ട്രീയ സമ്മർദങ്ങൾക്കൊടുവിൽ അവിടെനിന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനു (ഡിജിസിഎ) കൈമാറി.

∙ ഓഗസ്റ്റ് 9 കോഴിക്കോട് വിമാനത്താവളത്തിൽ സൗദി എയർലൈൻസിന്റെ രണ്ടു വലിയ വിമാനങ്ങൾക്ക് സർവീസ് അനുമതി നൽകി ഡിജിസിഎ ഉത്തരവിറക്കി.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama