go

സൗദി എയർലൈൻസിനും എയർ ഇന്ത്യയ്ക്കും പിന്നാലെ എമിറേറ്റ്സും കോഴിക്കോടിന്...

emirates-plane
SHARE

കരിപ്പൂർ ∙ സൗദി എയർലൈൻസിനും എയർ ഇന്ത്യയ്ക്കും പിന്നാലെ കോഴിക്കോട്ടേക്ക് തിരിച്ചെത്താൻ സന്നദ്ധതയറിയിച്ച് എമിറേറ്റ്സും രംഗത്ത്. ഡിജിസിഎയുടെ(ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ആൻഡ് ഏവിയേഷൻ) അനുമതി ലഭിച്ചാലുടൻ കോഴിക്കോട്ടുനിന്ന് സർവീസുകൾ പുനരാരംഭിക്കുമെന്ന് എമിറേറ്റ്സ് അറിയിച്ചു.

2015 മേയിൽ റൺവേ ഭാഗികമായി അടച്ചിട്ടപ്പോഴാണ് എമിറേറ്റ്സ് വലിയ വിമാനങ്ങൾ പിൻവലിച്ചത്. സർവീസ് അനുമതിക്കായുള്ള സുരക്ഷാ പഠനം നടത്തിയ ഡിജിസിഎയ്ക്ക് റിപ്പോർട്ട് സമർപ്പിക്കേണ്ടതുണ്ട്. എമിറേറ്റ്സ് ആസ്ഥാനം ഇതിനുള്ള നടപടികൾ ഉടൻ ആരംഭിച്ചേക്കും. രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി വ്യവസ്ഥ അനുസരിച്ച് എമിറേറ്റ്സിന് അനുവദിച്ച വിമാന സീറ്റുകൾ കോഴിക്കോട് വിമാനത്താവളത്തിലേക്കുകൂടി മാറ്റാൻ സാങ്കേതിക തടസ്സങ്ങളില്ല.

കോഴിക്കോട്ടെ സർവീസ് നിലച്ചപ്പോൾ എമിറേറ്റ്സ് സീറ്റുകൾ വിഭജിച്ചു മറ്റു വിമാനത്താവളങ്ങളിലേക്കു നൽകുകയായിരുന്നു. സൗദി എയർലൈൻസിന് അനുമതി ലഭിച്ചത് എയർ ഇന്ത്യയുടെ റിപ്പോർട്ടിലെ നടപടിക്രമങ്ങളുടെ വേഗം കൂട്ടും. ഈയാഴ്ച ആദ്യം കോഴിക്കോട് വിമാനത്താവളത്തിൽ സുരക്ഷാ പരിശോധന പൂർത്തിയാക്കിയ എയർ ഇന്ത്യ സുരക്ഷാ പഠന റിപ്പോർട്ട് ഡിജിസിഎയ്ക്ക് സമർപ്പിച്ചിട്ടുണ്ട്.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama