go

ലൈഫ് വേണമെങ്കിൽ ഈ ജാക്കറ്റിട്ടോ; പ്രളയശേഷം പൊടിപൊടിച്ച് ലൈഫ് ജാക്കറ്റ് കച്ചവടം

മലപ്പുറം കോട്ടപ്പടിയിലെ കടയിൽ വിൽപനയ്ക്കെത്തിച്ച ലൈഫ് ജാക്കറ്റുകൾ.
മലപ്പുറം കോട്ടപ്പടിയിലെ കടയിൽ വിൽപനയ്ക്കെത്തിച്ച ലൈഫ് ജാക്കറ്റുകൾ.
SHARE

മലപ്പുറം ∙ ധൈര്യത്തിനൊരു ലൈഫ് ജാക്കറ്റുമിട്ട് നീന്തൽ പഠിക്കുകയാണ് നാടിപ്പോൾ. പ്രളയശേഷം നഗരത്തിലെ കടകളിൽ ലൈഫ് ജാക്കറ്റുകളുടെ വിൽപന ഉയർന്നത് ഇതാണു സൂചിപ്പിക്കുന്നത്. വിവിധ വലുപ്പത്തിലും വിലകളിലും ഈ സുരക്ഷാകവചം കടകളിലെങ്ങും സുലഭം. കുട്ടികൾക്കു പാകമായ ജാക്കറ്റുകൾക്കാണ് ആവശ്യക്കാർ കൂടുതൽ.

200 മുതൽ 850 രൂപ വരെയാണ് ഇവയുടെ വില. പ്രളയത്തിനു മുൻപും ലൈഫ് ജാക്കറ്റുകൾ വിൽപനയ്ക്ക് ഉണ്ടായിരുന്നെങ്കിലും ആവശ്യക്കാർ കുറവായിരുന്നു. എന്നാൽ ഇപ്പോൾ വിൽപനയിൽ വലിയ വർധനയാണുണ്ടായിരിക്കുന്നതെന്ന് വ്യാപാരിയായ അബ്ദുല്ല പറയുന്നു. നഗരത്തിലെ പല നീന്തൽക്കുളങ്ങളിലും തോടുകളിലും നീന്തൽ പഠിക്കാനായി കുടുംബസമേതമാണ് ഇപ്പോൾ ആളുകൾ എത്തുന്നത്.

Read more : Kerala Floods

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama