go

കമ്പിയിട്ടത് ഇടതുകാലിൽ, ശസ്ത്രക്രിയ വലതുകാലിൽ

malappuram-aiysha
ജില്ലാ ആശുപത്രിയിൽ കാലുമാറി ശസ്ത്രക്രിയയ്ക്ക് വിധേയയായ ആയിഷ.
SHARE

നിലമ്പൂർ∙ ജില്ലാ ആശുപത്രിയിൽ വീട്ടമ്മയുടെ കാലുമാറി ശസ്ത്രക്രിയ നടത്തിയെന്നു പരാതി.  ഡോക്ടറുടെ അശ്രദ്ധമൂലം ഇടതു കാലിനു ചെയ്യേണ്ട ശസ്ത്രക്രിയ വലതു കാലിനാണ് ചെയ്തത്.  കവളമുക്കട്ട മച്ചിങ്ങൽ ആയിഷയ്ക്കാണ് (57) ദുരനുഭവമുണ്ടായത്. ഒന്നര വർഷം മുൻപു വീണതിനെ തുടർന്ന് ആയിഷയുടെ ഇടതുകാലിന്റെ മുട്ടിനു താഴെയായി എല്ലിന് ഒടിവു പറ്റിയിരുന്നു. ജില്ലാ ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധൻ ശസ്ത്രക്രിയ നടത്തി കമ്പിയിട്ടു. 

അതേ ഡോക്ടറെത്തന്നെയാണ് കമ്പിയെടുക്കാനും സമീപിച്ചത്. ഒടിവു പറ്റിയപ്പോൾ എടുത്ത എക്സ്റെയും പുതിയ എക്സ്റെയും ശസ്ത്രക്രിയയ്ക്കു മുൻപുതന്നെ ഡോക്ടറെ കാണിച്ചിരുന്നെന്നും ഡോക്ടർക്കു പറ്റിയ പിഴവ് ശസ്ത്രക്രിയയ്ക്കിടെത്തന്നെ ചൂണ്ടിക്കാണിച്ചെങ്കിലും ആരും ശ്രദ്ധിച്ചില്ലെന്നും ആയിഷ പറഞ്ഞു. 

സംഭവം പുറത്തായതോടെ ഡോക്ടർ  ഇടതു കാലിൽ ശസ്ത്രക്രിയ നടത്തി കമ്പി പുറത്തെടുത്തു. ആയിഷയുടെ വലതു കാലിൽ മുട്ടിനു താഴെയുള്ള മുറിപ്പാടുകണ്ട് ഡോക്ടർ തെറ്റിദ്ധരിച്ചതാണെന്നാണു സൂചന. ഏതു കാലിലാണ് കമ്പിയിട്ടതെന്ന് ചോദിച്ചപ്പോൾ ആയിഷ വലതുകാൽ ചൂണ്ടിക്കാട്ടിയതിനാലാണ് അബദ്ധം സംഭവിച്ചതെന്ന് ഡോക്ടർ വിശദീകരിച്ചതായി ആശുപത്രി സൂപ്രണ്ട് പറഞ്ഞു. ഡോക്ടർക്കെതിരെ ഡിഎംഒക്കും സൂപ്രണ്ടിനും പരാതി നൽകുമെന്ന് ആയിഷയുടെ മകൻ ഷൗക്കത്ത് അറിയിച്ചു. 

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama