go

വെള്ളമില്ല; പന്താവൂരിൽ പമ്പിങ് മുടങ്ങി

malappuram-panthavoor-pump-house
പന്താവൂർ പമ്പ് ഹൗസിനു സമീപം വെള്ളം വറ്റിയ നിലയിൽ.
SHARE

ചങ്ങരംകുളം ∙ വെള്ളമില്ലാതെ പന്താവൂർ പമ്പ് ഹൗസിൽ പമ്പിങ് മുടങ്ങി.  നൂറടി തോട്ടിലെ വെള്ളം ബിയ്യം റഗുലേറ്റർ കം ബ്രിജ് വഴി കടലിലേക്ക് ഒഴുക്കി കളയുമ്പോഴാണ് പന്താവൂരിൽ പമ്പിങ് മുടങ്ങുന്നത്.  പമ്പ് ഹൗസിന്റെ ഭാഗത്തെ തോട് നൂറടി തോടുമായി ബന്ധിപ്പിക്കുവാനും വെള്ളം തുറന്ന് കൊടുക്കുവാനും അധികൃതർ തയാറാകാത്തതാണ് ജലക്ഷാമത്തിന് കാരണം.

വെള്ളം ശേഖരിച്ചു നിർത്തിയാൽ കൃഷിക്കാവശ്യമായ സമയങ്ങളിൽ വെള്ളം തിരിച്ചെടുക്കാനും കഴിയും.  മലബാർ ഇറിഗേഷൻ പാക്കേജിൽ ഉൾപ്പെടുത്തി രണ്ടരക്കോടി ചെലവഴിച്ച് 2 വർഷം മുമ്പാണ് പദ്ധതിയുടെ പുനർനിർമാണം പൂർത്തിയാക്കിയത്. 

വെള്ളം ശേഖരിച്ചു നിർത്തിയാൽ പന്താകുന്ന്, തച്ചുപറമ്പ്, കക്കിടിപ്പുറം, കൊടക്കാട്ടുകുന്ന്, നെല്ലിശേരി, എറവക്കാട് ഭാഗങ്ങളിലെ കരവിളകൾക്കും പ്രദേശത്തെ ശുദ്ധജല ക്ഷാമത്തിനും പരിഹാരമാകും. നൂറടിതോട്ടിലെ വെള്ളമെത്തിക്കാനും തോട് ആഴം കൂട്ടാനും അധികൃതർ ഇടപ്പെട്ടാൽ ഇൗ വർഷം തന്നെ വെള്ളം ശേഖരിക്കാൻ സാധിക്കും.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama