go

മലപ്പുറത്ത് ഇന്ന് ഗതാഗത നിയന്ത്രണം

SHARE

മലപ്പുറം∙ മുസ്‍ലിം യൂത്ത്‌ലീഗ് യുവജനയാത്രയുടെ ഭാഗമായി ഇന്നു വൈകിട്ട് 3 മുതൽ മലപ്പുറത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. 

∙ മഞ്ചേരി ഭാഗത്തുനിന്നു തിരൂരിലേക്കു പോകുന്ന വാഹനങ്ങൾ മലപ്പുറം കേന്ദ്രീയ വിദ്യാലയം ബൈപാസ് വഴി പോകണം. 

∙ തിരൂർ ഭാഗത്തുനിന്നു മഞ്ചേരിയിലേക്കു പോകുന്ന വാഹനങ്ങളും ഇതേ റൂട്ടിലൂടെ സർവീസ് നടത്തണം. 

∙ പരപ്പനങ്ങാടിയിൽനിന്നു മലപ്പുറത്തേക്കു വരുന്ന വാഹനങ്ങൾ വലിയവരമ്പ്  ബൈപാസിലൂടെ പ്രവേശിച്ച് കോട്ടപ്പടി ജംക്‌ഷൻ വഴി പോകണം.  

∙ യുവജനയാത്രയിൽ പങ്കെടുക്കാൻ പരപ്പനങ്ങാടിയിൽനിന്നു പ്രവർത്തകരെ കൊണ്ടുവരുന്ന വാഹനങ്ങൾ വലിയവരമ്പ് ബൈപാസിൽ പാർക്ക് ചെയ്യണം. തിരൂരിൽനിന്നു വരുന്ന വാഹനങ്ങൾ കോട്ടപ്പടിയിൽ ആളെ ഇറക്കി നൂറാടി പാലത്തിനു സമീപം പാർക്ക് ചെയ്യണം. 

മഞ്ചേരി, പെരിന്തൽമണ്ണ ഭാഗങ്ങളിൽനിന്നു വരുന്ന വാഹനങ്ങൾ കാവുങ്ങൽ ബൈപാസിൽ പാർക്ക് ചെയ്യണം.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama